Tuesday, December 18, 2012

സതി 











ഇവിടെ ഒരു അദ്ധ്യായം കൂടി കുറിക്കുന്നു
വെളിച്ചം കാണാതെ സ്വയം ഇരുട്ടിന്റെ  തടവറയില്‍ 
കഴിയാന്‍ വിധിക്കപെട്ട വാക്കുകളെ 
നിങ്ങള്ക്ക് അഭിവാദ്യങ്ങള്‍!
തൂലികയുടെ മൂര്ച്ചയാല്‍ കഴുത്തറക്കപെട്ടു,
പ്രാണന്‍ വെടിഞ്ഞ കവിതകള്‍ക്ക് 
ചിതലരിച്ച മരവുരിയാല്‍ പട്ടട തീര്‍ക്കാം.. 
അശ്രുവാല്‍ പുഷ്പാര്‍ച്ചന നടത്താം 
വീണ്ടും വീണ്ടും ചിതയിലേക്ക് എടുക്കപെടുന്ന വാക്കുകളെ..
നിങ്ങള്ക്ക് കൂട്ടത്തോടെ മുറവിളി കൂട്ടി 
ആ സതിയില്‍ നിന്നും പിന്മാറാം! 
നിങ്ങളെ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ വരാതിരിക്കില്ല ......
വിശപ്പ്‌ 














വിശപ്പെന്ന അഗ്നിയെ ആവോളം എടുത്തങ്ങു വിഴുങ്ങി 
കെടുത്തുവാന്‍ ഒരു തുള്ളി നീര്പോലുംമില്ലിവിടെ 
എങ്ങും ഒഴിഞ്ഞ പാത്രങ്ങള്‍ 
രക്തം ഒലിപ്പിച്ചു പുഴയും ചീഞ്ഞു നാറിയ ശവങ്ങളും 
അവ പങ്കിട്ടെടുക്കാന്‍ ഉന്മാദത്തില്‍ കൂടിയ ശ്വാനനും കഴുകനും
അവസാനത്തെ ഒരു കഷ്ണം എല്ലിനു വേണ്ടി 
കാത്തു  നില്‍ക്കുന്നവര്‍ ഒരുവശത്ത്  
വിശപ്പെന്ന അഗ്നിയെ ആവോളം എടുത്തങ്ങു വിഴുങ്ങി 
ജീവന്റെ അല്‍പ്പ തുടുപ്പുമായ് മരണത്തിന്റ്റെയും ജീവിതടിന്റെയും 
നൂല്‍ പാലത്തിലേറിയവര്‍ മറുവശത്ത് 
വിശപ്പ്‌.. വിശപ്പ്‌... വിശപ്പ്‌...
ജീവന് വേണ്ടിയുള്ള വിശപ്പ്‌ 
ജീവിക്കാന്‍ വേണ്ടിയുള്ള വിശപ്പ്‌ !
ശരീരം കാര്‍ന്നു തിന്നുന്ന വിശപ്പ്‌ !!
ശരീരം കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന വിശപ്പ്‌  
അലിയട്ടെ ഞാനുമീ വിശപ്പില്‍... അലിയട്ടെ ഞാനും അതിന്റെ ലഹരിയില്‍ .....

പകയുടെ തീച്ചൂള കത്തിയമാര്ന്നപോഴും 
നിനക്കായി ഞാന്‍ അതില്‍ വെന്തു നിന്നു
കാല്‍ച്ചുവട്ടിലെ മണ്ണ് ഒളിച്ചു പോകുന്നത് അറിയാതെ.....