Monday, January 21, 2013





വിപ്ലവത്തിന്റെ ഭാണ്ടകെട്ടിനു ആരോ തിരികൊളുത്തി
അയിത്തം ചൊല്ലി നിന്നവരെ
നോക്കി തീകോലങ്ങള്‍ ഉറഞ്ഞു തുള്ളി
അന്ധകാരത്തിന്റെ കരിനിഴല്‍ മായ്ച്ച തീകൊലത്തെ
വഴിതെറ്റീ വന്ന കണ്ണീര്‍പുഴ ആട്ടി ഓടിച്ചു
പിന്നെ ഒരു കൊടുംകാറ്റിനാല്‍ ആയുസ്സറ്റ
കനല്‍ നാളങ്ങള്‍ കാറ്റില്‍ മിന്നി തിളങ്ങി
നാളേക്ക്  ഒരഗ്നിനാളം പകരാനായി

Saturday, January 12, 2013

23 june 2011 a page from my diary


എന്നത്തേയും പോലെ ഇന്നും  നേരത്തെ എണീറ്റ്‌ കോളേജില്‍ പോകാനൊരുങ്ങി.അങ്ങനെ തിരക്കിട്ട് പോകുംബോഴുണ്ട് സ്ഥിരം പോകുന്ന ബസ്‌ എന്നെ കയറ്റത്തെ പോയീ..(ഇതു എടെക്കെ പതിവാ) അങ്ങനെ അടുത്ത ബസ്സില്‍ കയറി നോക്കിയപ്പോള്‍   ലക്ഷ്മി മഞ്ച്ജുഷ അങ്ങനെ സുഗമായ് ബസ്സി ഇരിക്കുന്നു. കണ്ടത്ല് സന്തോഷം... ഒന്നര മണിക്കൂര്‍ കത്തിവെക്കാന്‍ ആളായല്ലോ. അങ്ങനെ കണ്ടക്ക്ടര്‍  അടുത്ത് വന്നു ടികെറ്റ്  എന്ന് പറഞ്ഞു .ഞാന്‍ വേഗം പേഴ്സ് എടുത്തു പൈസ്സ എടുക്കാനായി  തുടങ്ങി ..ഈശ്വരാ  ഇനി തപ്പാന്‍ ഒരു ഇടവും ബാകി ഇല്ലാ..എന്റെ പേഴ്സ് കാണാനില്ല ..ഇനി എന്തു ചെയ്യും..ജീവിതത്തില്‍ ഇങ്ങനെ ഒരു പ്രതിസന്ധിഘട്ടം ആദ്യം ....പിന്നെ ഒന്നും നോക്കിയില്ല ഉടന്‍ തന്നെ നമ്മുടെ സ്വന്തം ബാങ്കറീ വിളിച്ചു അ പറ്റു പുസ്തകത്തില്‍  ഒരു നൂറിന്റെ ഗാന്ധിത്തല കൂടി ചേര്‍ത്തു..(ഒരു നിമിഷം ആലോചിച്ചു അവള്‍ ആ ബസില്‍ ഇല്ലായിരുന്നേല്‍ പെരുവഴിയ്ല്‍ ഇറങ്ങേണ്ടി വന്നേനേ അതും തിങ്കലാഴിച്ച)   ഞങ്ങള്‍  വീണ്ടും യാത്ര  തുടങ്ങി ...

അങ്ങനെ ക്ലാസ്സില്‍ എത്തി ..സാധാരണ ടീച്ചറും ഞങ്ങളും തിങ്കല്ഴ്ച ക്ലാസില്‍ നേരത്തെ എത്തുന്ന പതിവ് ഇല്ല .. അവടെ ചെന്നപോഴല്ലേ പുകിലൂ ടീച്ചര്‍ ക്ലാസില്‍ നേരത്തെ എത്തി ഞങ്ങളെ കാത്തു ഇരിപ്പ് ആകെ ചുടില്‍ ഇരിക്കുന്നു .  (കക്ഷിക്ക് എന്നോട് എന്തോ പ്രതേക താല്പര്യം- വാത്സല്യം  ഉള്ളതായി എല്ലാര്ക്കും അറിയാം )എന്നോട് എങ്ങനെ ചൂടാകുന്നതും ആദ്യം എനിക്കാനെല്  എന്തോ അവരുടെ സ്വഭാവം അറിയാവുന്നത് കൊണ്ടാകാം ടീച്ചര്‍ ചൂടായിട്ടു  നിക്കുനത് അത് കണ്ടിട്ട്  ചിരി അടക്കാന്‍ വയ്യ.. 
ബസ്സില്‍ മഞ്ചുനെ കണ്ടില്ലയിരുനീല്‍ ആ കണ്ടക്ക്ടര്‍ എന്നെ ബസ്സില്‍ നിന്നും ഇറക്കി വിട്ടേനേ എന്തോ തലനരിഴക്കാ ഞാന്‍ അവളെ കണ്ടേ..അതെല്ലാം കഴിഞ്ഞു ക്ലാസ്സില്‍ ചെന്നപോള്‍ അവിടുത്തെ അവസ്ഥ ഇങ്ങനെ ... .ഒക്കെ കൂടി ഭയങ്കര സന്തോഷം (ഇങ്ങനെ പറയുകയനെലും മനസില്‍ ചെറിയ സങ്കടം)..അങ്ങനെ സ്ഥിരം പ്രാതല്‍ ആയ പഴവും (ഇതു മഞ്ചു അവള്‍ക്കു കഴിക്കാന്‍ കൊണ്ടുവരന്നതാണ് പക്ഷെ അവള്‍ക്ക് അത് കഴിക്കന്‍ ഉള്ള ഭാഗ്യം ഞങ്ങള്‍ ഭാക്കി ഉള്ളവര്‍ കൊടുക്കാറില്ല ) കഴിച്ചു സുഗമി ഇരിക്കുമ്പോഴാണ് വെറുതെ ലൈബ്രറിയില്‍ ഒന്ന് പോയാലോ എന്ന് തോന്നിയത് ...അങ്ങനെ ഷെല്‍ഫില്‍ കണ്ട  എല്ലാ വാരികകളും മാസികകളും വലിച്ചു വാരി ഇട്ടു ഒരു വശത്ത് നിന്നും വായനയില്‍  മുഴുകി ലക്ഷ്മിയും ബാലാ പങ്ക്തികളില്‍ മുഴുകി ഞാനും ഇരുന്നു..

അപ്പോഴുണ്ട് അടുത്ത പരാ..അവള്‍ എന്തോ ഒപിച്ച പോലെ വന്നു എന്റെ അടുത്ത് നിന്ന് ചിരിക്കുന്നു..കക്ഷിക്ക് ചിരി അടക്കാന്‍ വയ്യ..ഇതു എന്ത് ഗുലുമാല് ?  അവള്‍ ആ വാരികയിലെ ഒരു പേജ് എടുത്തു വായിക്കാന്‍ പറഞ്ഞു .അതില്‍ ഞാന്‍ ഒരു ഞെട്ടിപ്പിക്കുന്ന സത്യം കണ്ടു...ഈശ്വരാ വേണ്ടും പണി പാളിയോ..എന്റെര ഹൃദയമാകെ ഇടികാന്‍ തുടങ്ങി..കൈകള്‍ വിറച്ചു ....ഹോസ്റ്റല്‍ മുറിയില്‍ സിസ്റര്‍ രാത്രി ലൈറ്റ് ഓഫ്‌ ചെയ്തപ്പോള്‍ ഉറകത്തില്‍ എനിക്ക് ബോതോദയം ഉണ്ടായി. അങ്ങനെ ആ രാത്രി ടോര്‍ച് കത്തിച്ചു ഞാന്‍ കടലാസില്‍ എന്തോ കുത്തി കുറിച്ച്..അത് പിറ്റേ ദിവസം വായിച്ചപോള്‍ സംഗതി കുഴപ്പം എല്ലാ മാതൃഭൂമിയിലേക്ക് അയച്ചാലോ എന്ന് തോന്നി അങ്ങെ ഞാനും മഞ്ചു കൂടെ ഓരോ കവിത പോസ്റ്റ്‌ ചെയ്തു ..പബ്ലിഷ് ചെയില്ല എന്നാ ഉറപ്പു   ഉണ്ടായിരുന്നു..ഇപ്പോ നോക്ക് എന്റെ പണി പാളി.എനിക്ക് കണ്ണ് കാണാന്‍ വയ്യ..കയ്യ് അകെ വിറച്ചു വീണ്ടും വേണ്ടും ഞാന്‍ പേര് വായിച്ചു ശരിയാ അതില്‍ അച്ചടിച്ച്‌ വന്നത് എന്റെ പേരും എന്റെ കവിതയും തന്നാ..ഒരു സംശയവും ഇല്ല..ഞാന്‍ നോക്കിയപ്പോള്‍ മഞ്ചുടെ ചിരി ഇതു വരേ മാറിയിട്ടില്ല.എനിക്കനെല്‍ പകപ്പും മാറിയിട്ടില്ല. റിസള്‍ട്ട്‌ വന്നിട്ട് അത് നോക്കും വിധം ഞാന്‍ വീണ്ടും വീണ്ടും അത് വായിച്ചു  പെട്ടന്ന് തന്നെ ക്ലാസില്‍ എത്തി.

ഞാന്‍ അവടെ എടുമ്പോഴേക്കും എരിതീ പോലെ വാര്‍ത്ത‍ അനു പരത്തി .അവിടെ ഉള്ളവളുംമാര്‍ക്ക് ആണേല്‍ ചിരിച്ചിട്ട് ബോധം  ഇല്ല ... അഭിടെ കവിത...അഭിടെ കവിത..വിന്നി ഒക്കേ ഒരുമാതിരി അത്ഭുദം കണ്ട മാതിരി ഇരിക്കുന്നു....
എന്തായാലും ഈ ക്രെഡിറ്റ്‌ മുഴുവന്‍ മഞ്ച്ജുനും അനുവിനും ആണ് ...കവിത പകര്‍ത്തി എഴുത്യ മഞ്ചു ... ചെയ്ത് പോസ്റ്റ്‌ ചെയ്തത്  അനു  ..പിന്നെ കുമ്പസാരം കവിതയ്ക്ക് പ്രചോദനം തന്ന പ്ലുസ്റ്റു കൂട്ടുകാരിക്ക് ഒരിക്കലും മരിക്കാത്ത ഓര്മവകളോടെ ...........

Friday, January 11, 2013


തുടക്കം

തുടക്കമെന്ന വാക്കിന്റെ
ഒടുക്കം ഞാന്‍ അറിയുന്നു
തിടുക്കമില്ലത്ത ഒരു
തുടക്കത്തെ


മനം  മടുക്കുമ്പോള്‍ എന്നാ ചോദ്യത്തിന്
അവള്‍ക്കുള്ള മറുപടിയാണ്‌ ഇതു...............


മനം മടുകുമ്പോള്‍ കാറ്റില്‍ പാറി വരുന്ന അപ്പൂപന്‍ താടികള്‍  പറുക്കി  പറത്തുക
പൊട്ടിയ വളപോട്ടുകളും മഞ്ഞാടികുരുക്കളും കുന്നികുരുക്കളും  തെറ്റാതെ
 വീണ്ടും വീണ്ടും എണ്ണി നോക്കുക
പിന്നെയും മനം മടുകുവണേല്‍
പണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ച മയില്‍പീലികള്‍ ആകാശം കാണാതെ തുറക്ക് ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്നു കാണും
എന്നിട്ടും മടുപ്പികുകയണേല്‍ നീ തിരികെ നടക്കു  പാതി വഴിയില്‍ നീ എറിഞ്ഞുടച്ച  സൌഹൃദം വരണ്ടു കിടക്കുനത് കാണാം
കുറച്ചു വെള്ളം ഒഴിച്ച് വീണ്ടും പച്ചപ്പ്‌  പകര്‍ത്തു എന്നെനെക്കുമായി


പഴയതും പുതിയതും

ഒരു മേശക്ക് ഇരുവശവും അവര്‍ ഇരുന്നു
ചുവന്നു തുടുത്ത അവളുടെ കവിളുകളും അഗ്നിപാറുന്ന കണ്ണുകളും
അവളുടെ മുറിഞ്ഞ ഹൃദയത്തില്‍ നിന്നും വാക്കുകള്‍ അണപൊട്ടി ഒഴുകി പോയതും
 അന്ധകാരത്താല്‍ അയാള്‍ക്ക് കാണാന്‍ സാധിച്ചില്ല
അപ്പോഴേക്കും ; അയാള്‍ തന്റെ പുതിയ മുറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിരുന്നു

എന്റെ പ്രണയത്തില്‍ പൂവിട്ടത് പനീര്‍ പൂക്കളല്ല
ചുവന്ന ചെമ്പരത്തി പൂക്കളായിരുന്നു
അതിന്റെ അഞ്ചിതളുകളും  എന്റെ പഞ്ചേന്ദ്രിയങ്ങളായി
ചുവന്ന നിറം എന്റെ ഹൃദയതുടുപ്പുകലായി
ഒടുവില്‍  അതല്‍ ഞാന്‍ കണ്ടെത്തി
എന്റെ പ്രണയത്തിന്റെ ജീവന്‍

Tuesday, January 8, 2013


പകലും രാത്രിയും മാറിമാറി വന്നു..വിറകു പുരയുടെ പുറകില്‍ തള്ളിയ ആട്ടുകല്ലില്‍ കൊതുക് തറവാടാക്കി മാറ്റിയിരുന്നു.അവര്‍ അവിടെ പട്ടിണി കൂടാതെ..വസിക്കുന്നു.പലതരം രക്ത ഗ്രൂപുകളുടെ രുചി അറിഞ്ഞു കൊണ്ട് അവരുടെ കുഞ്ഞുങ്ങള്‍ വളരുന്നു ..കൊച്ചു കൊച്ചു ചിറകുകള്‍ വീശി മൂളിപാടും പാടി പരന്നുല്ലസിക്കുന്നു..ഇടക്ക്   ഞാന്‍  എന്‍ന്‍റെ കയ്തണ്ട അവര്‍ക്ക് മുമ്പിലേക്ക് നീട്ടും ..എനിട്ട്‌ പതുകെ പറയും
"വേഗം സൂചി വെച്ചു പഷേ നിച് വേനിക്കരുതെ..."
അങ്ങനെ പതുകെ കൊതുക് കുട്ടന്മാര്‍ ആ സിറിഞ്ച് നിറക്കും ...പിന്നെ പാടു പാടി പറക്കും..  അങ്ങനെ ഇരിക്കെയാണ് മുന്സിപളിടിയില്‍ നിന്നും ഒരു യന്ത്രം  കൊണ്ട് ഒരു മാമ്മന്‍ വന്നത് .സ്കൂള്‍ ബാഗു പോലെ ഒരു കുത്രാണ്ടം പുറകില്‍ തൂക്കി ..ഡോക്ടര്‍ മാമനെ പോലെ മുഖം മൂടി ഒക്കെ വച്ചു ആ മാമന്‍ ശീ ശീ എന്നൂ സ്പ്രേ അടിച്ചു പൊയീ ..പാവം കൊതുക് കുട്ടികള്‍. അങ്ങനെ പിറ്റേ ദിവസം മുതല്‍ ഞാന്‍ റേഡിയോയിലെ പട്ടു കേട്ട്  ഉറങ്ങാന്‍ പഠിച്ചു..
ഞാന്‍ സ്ത്രീ
ഞാന്‍ അമ്മയാണ് നിനക്ക് ജന്മം തന്നവള്‍ 
ഞാന്‍ മകളാണ് നിങ്ങള്‍ വളര്‍ത്തേണ്ട മകള്‍ 
ഞാന്‍ സഹോദരിയാണ് നിങ്ങള്‍ സംരക്ഷിക്കേണ്ടവള്‍
ജ്വാലയാണ് ഞാന്‍ സ്ത്രീത്വത്തിന്റെ ജ്വാല 
അഗ്നിയാണ് ഞാന്‍ ആളി കത്തുന അഗ്നി 
ഒരു കാറ്റിനും കേടുത്താനാഗാത്ത അഗ്നി
ജോതിയാണ് ഞാന്‍ ചെറുത്തുനില്‍പ്പിന്റെ ജ്യോതി
അണയാതെ കാക്കാന്‍ കൂട്ടിരിക്കണേ നിങ്ങള്‍

ദി ഗന്ധർവൻ ഇഫക്റ്റ് 

തൊടിയില്‍ എവിടെയോ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നു
മൂക്കുപോത്താനാവാതെ നടക്കാനാവില്ല
ഒരിക്കല്‍ ആ ദുര്‍ഗന്ധം എന്റെ അറയ്ക്കുള്ളില്‍ അനുവാദമില്ലാതെ കയറി കൂടീ
അറിയാതെ ഞാനുമാ ഉന്മാദത്തില്‍ അലിഞ്ഞു
മദിപ്പിക്കുന്ന ആ ദുര്‍ഗന്ധത്തിന്റെ ലഹരിയില്‍
എല്ലാം മറന്നു ഞാന്‍ ആ അറയ്ക്കുള്ളില്‍ പാറി നടന്നു; ഒരു ചിത്രശലഭത്തെ പോലെ
ഒരിക്കല്‍ ഹൃദയം കീറിമുറിക്കുന്ന വേദന നല്‍കി
പതിയെ ആ ദുര്‍ഗന്ധം എന്നെ വിട്ടകന്നു
അന്ന് എന്റെ കണ്ണുകളിലെ ഉന്മാദത്തിന്റെ തിരി അണഞ്ഞു
പിന്നീട് ആ അറയ്ക്കുള്ളില്‍ വിരിഞ്ഞ
ചിത്രശലഭങ്ങല്‍ക്കെല്ലാം വര്‍ണ്ണം നഷ്ട്ടപെട്ടിരുന്നു

ഒരു പുത്തന്‍ കൂട് കൂട്ടുന്ന തിരക്കിലായിരുന്നു നമ്മള്‍ 
ഒരിക്കല്‍ ചുള്ളികമ്പുകള്‍ തേടിപോയ നിന്നെ ഞാന്‍ കണ്ടില്ല
വളരെ നാളുകള്‍ക്കു ശേഷം അമ്പലപറമ്പിലെ ആല്‍മരത്തില്‍
തൂങ്ങി കിടക്കുന്ന കൂട്ടില്‍ ഞാന്‍ കണ്ടു 
നീ മുട്ടയിട്ടു വളര്‍ത്തിയ എന്‍റെ കുഞ്ഞുങ്ങളെ!
കാന്‍വാസ് 

എന്റെറ മുന്നിലെ ചിത്രകാരന്‍ നീ ആയിരുന്നു
നിനക്ക് മുന്നിലെ കാന്‍വാസ് ആകാശവും!
ആ ആകാശം എന്റെ ഹൃദയം ആണ് എന്ന് നീ അറിഞ്ഞില്ല
നീ അവടെ ചിത്രങ്ങള്‍ വരച്ചു
എന്റെട ഹൃദയം മുറിഞ്ഞു രക്തം വരുന്നത് കണ്ടു നീ ചിരിച്ചു
കാരണം ; നിനക്ക് ഇഷ്ടം ചുവന്ന സൂര്യനും ആകാശവും ആയിരുന്നു..
പക്ഷെ അത് ഒരിക്കലും എന്റെ ഹൃദയമാണെന്ന് നീ തിരിച്ചറിഞ്ഞില്ല
ഒരിക്കല്‍ നീ വരച്ച ചെമ്പനീര്‍ പൂക്കള്‍ അവള്ക്കായി നീട്ടി
പക്ഷെ അതിനു ചുവപ്പ് നിറം നഷ്ടപെട്ടിരുന്നു!
നിറങ്ങള്‍ ഇല്ലാത്ത ലോകം നിനക്കു അപരിചിതം ആയിരുന്നൂ
അപരിചിതമായ ലോകത്ത് അപരിചിതരായി നമ്മള്‍ തുടര്ന്നു
പിന്നീടു കാന്‍വാസില്‍ നീ വരച്ച ചിത്രങ്ങള്‍ക്കെല്ലാം നിറങ്ങള്‍ നഷ്ടപെട്ടുകൊണ്ടിരുന്നു
അതിന്റെകാരണം ഒരിക്കലും നീ തിരക്കിയില്ല .........
നീ എനിക്ക് ഇന്നിന്‍റെ ശക്തിയും നാളെയുടെ പ്രതീക്ഷയും ആയിരുന്നു 
ഒരിക്കലും വേര്പിരിയില്ല എന്നത് എന്‍റെ വിശ്വാസവും 
എന്നിട്ടും മരണത്തിന്റെ അലയൊലി നീ കേട്ടപ്പോള്‍ ഒന്നും മൊഴിയാതെ 
ഒരു കുമ്പിള്‍ തുമ്പ പൂക്കള്‍ നീ എന്‍റെ ഹൃദയത്തില്‍ വാരിയെറിഞ്ഞു 
എനിക്ക് പ്രിയപ്പെട്ട തുമ്പപൂക്കള്‍ .......
കാലം എന്ത് എന്ന് അറിയാതിരുന്ന ഞാന്‍
അത് ഒരു നനുത്ത മഴയായി നിന്ന് കൊണ്ടു
അന്ന് നീ വേണ്ചിറകുള്ള മേഘത്തെ കണ്ടപ്പോള്‍
യാത്ര പോലും ചോദിക്കാതെ പതുക്കെ പറന്നകന്നു
നമുക്ക് ഇടയില്‍ എന്താണെന്നു സംഭവിച്ചതെന്ന് നാം മനസ്സിലാക്കിയോ
ഒരു പക്ഷെ അറിഞ്ഞിട്ടും നാം ഇരുവരും നടിക്കുകയാണോ.....
ഒരുതരത്തില്‍ നടനമല്ലേ നമ്മുടെ ഈ ജീവിതം .....
നിഴല്‍ ചിത്രങ്ങള്‍ ആയിരുന്നു നാം
എവടെ വച്ചാണ് നാം പരിച്ചയപെട്ടത്‌ എന്ന് അറിയില്ല !
നിന്നോടോപം എന്നും ഞാന്‍ ഉണ്ടായിരുന്നു ..
നീ അത് അറിഞ്ഞിരുന്നുവോ?
നിനക്കും എനിക്കും എന്നും പറയാനുള്ളത് ഒന്നായിരുന്നു....
പക്ഷെ ഒരിക്കല്‍ വെട്ടം വെടിഞ്ഞപോള്‍ 
ഇരുളില്‍ നീ എന്നെ തനിച്ചാക്കി അകന്നു....

Monday, January 7, 2013

ചോദ്യം ?

എന്റെ പ്രതിഷേധങ്ങളെ എല്ലാം  ഒരു പുഞ്ചിരിയില്‍ ഒതുക്കി  നീ മൌനമായി ഇരുന്നു
എന്റെ  ചിന്തകളെ ഭ്രാന്തമാക്കും വിധം
മൌനത്തിന്റെ  കെട്ടുപാടുകള്‍ വേര്‍പെടുത്തി എന്ന് നീ എന്നെ സ്വതന്ത്രമാക്കും?