Monday, March 18, 2013


ഇരവിൽ  ഞാൻ അറിയുന്നു  കാലത്തിന്റെ നോവിൽ എന്നോ
 വിടർന്ന കണ്ണുനീർ പൂക്കളുടെ ഗന്ധം
ഇനി ഞാൻ ഉറങ്ങട്ടെ അവളുടെ ഗന്ധവും ശ്വസിച്ചു ....
ഇനി ഞാൻ ഉറങ്ങട്ടെ രാവിന്റെ മടിത്തട്ടിൽ തലചായ്ചു മുഖം പൊത്തി
പോലിയുവാൻ കാക്കുമീ മൃതജന്മത്തെ വരവേല്ക്കാൻ
നാളത്തെ  പുലരിയിൽ ഇനിയുമാ വല്ലിയിൽ മുകുളങ്ങൾ നിറയട്ടെ

Tuesday, March 5, 2013



 പച്ച സൂര്യന്‍ 

ഞാന്‍ കണ്ട സൂര്യന്റെ നിറം ആകാശം ചുവപിച്ചില്ല 
ആഴിയും പൂഴിയീയും ഉരുക്കിയില്ല 
അവടെ ഉഷ്ണത്തിന്റെ നേര്‍ത്ത കണികപോലും വീശിയില്ല 
ശീതീകരിക്കപെട്ട മുറികള്‍ 
അവയില്ലെല്ലാം കണ്ചിമ്മുന്ന സൂര്യന്‍ 
ആ സൂര്യന്റെ നിറം പ്രകൃതിയുടെതയിരുന്നു 
അതിന്റെ സുതാര്യതയില്‍ രണ്ടു അപരിചിതര്‍ ചിലച്ചു 
ആ ചിലച്ചിലിനു പതിയെ ശംഖു നാദം കൈവന്നു 
പിന്നീടു അവര്‍ പൂഴിയില്‍ അമര്‍ന്നു കിടന്നു 
ഭൂമിയുടെ ചലങ്ങള്‍ വീക്ഷിച്ചു തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു 
പച്ച സൂര്യന്റെ വെളിച്ചത്തിനായി കാത്തുകിടന്നു 
കഥാന്ത്യം വരെ 



പുറത്താക്കപെട്ടവര്‍

പട്ടിക്കു  ഔരു കഷ്ണം എല്ലുമതി
പൂച്ചക്ക് ഒരു കഷ്ണം മീന്‍ മതി
എനക്ക് ഒരു കഷ്ണം കടലാസ് മതി
ഞങ്ങള്‍ എല്ലാവരും തൃപ്തിപെട്ടു കൊള്ളാം

ചോദ്യം ?

പകയുടെ തീച്ചൂള കത്തിയമാര്ന്നപോഴും

 നിനക്കായി ഞാന്‍ അതില്‍ വെന്തു നിന്നു

കാല്‍ച്ചുവട്ടിലെ മണ്ണ് ഒളിച്ചു പോകുന്നത് അറിയാതെ....

പക്ഷെ എന്റെ പ്രതിഷേധങ്ങളെ എല്ലാം  ഒരു പുഞ്ചിരിയില്‍ ഒതുക്കി 

 നീ മൌനമായി ഇരുന്നു

എന്റെ  ചിന്തകളെ ഭ്രാന്തമാക്കും വിധം

മൌനത്തിന്റെ  കെട്ടുപാടുകള്‍ വേര്‍പെടുത്തി 

എന്ന് നീ എന്നെ സ്വതന്ത്രമാക്കും???