Wednesday, October 16, 2013

വെളിച്ചം ആര്ത്തിയോടെ ജനല്കൈവരികൽക്കിടയിലൂടെ പാഞ്ഞടുത്തപ്പോൾ കണ്ടത് 
വിഴുപ്പുഭാണ്ടന്റെ വിലപോലും ഇല്ലാതെ കാലത്തിന്റെ ചവിട്ടുകുട്ടയിൽ നിന്ന്പോലും ഉപേഷിക്കപെട്ട തിളക്കം നഷ്ടപെട്ട ഒരു നിധിയെ ..



ആകാശത്തിന്റെ മണമുള്ള ഒരു കുഞ്ഞു നക്ഷത്രം
വെളിച്ചം നഷ്ട്ടപെട്ട് രാത്രി  ഭൂമിയില്ൽ  പതിച്ചു
പിന്നീട് ഇരുട്ടിൽ ആരുടെയോ കാലൊച്ചക്കായി
ഭൂമിയുടെ മാറിൽ പ്രതീക്ഷയോടെ  പറ്റിക്കിടന്നു 

Tuesday, October 1, 2013

ഫ്ലറ്റിനു പുറത്ത്

















നെയ്‌ ചോറിന്റെയും ഇറച്ചിക്കറി യുടെയും പാത്രം തുറന്നപ്പോൾ
മണത്തറിഞ്ഞു ഫ്ലാറ്റിനു താഴെ ഒട്ടിയ വയറും എല്ലുന്തിയ നെഞ്ചുമായി
ഒരു ഇരുകളിയും കൂടെ നാൽകാലിയും സ്ഥാനം പിടിച്ചു
മനുഷ്യന് പിറകെ പട്ടി പട്ടിക്ക് മുൻപിൽ മനുഷ്യൻ
ഇറച്ചി പാത്രത്തിലെ പകുതിയും നെയ്ച്ചോറിന്റെ മുക്കാലും
മടുപ്പുമൂലം ജനലിലൂടെ ഫ്ലാറ്റിനു പുറത്തേക്കു വർഷിക്കപെട്ടു
ഇനി ഞൊട്ടി ഞൊലയാൻ അല്പ്പം ഐസ് ക്രീമും ചോകലേട്ടും മാത്രം
പുറത്തു എല്ലുന്തിയ ഇരുകാലിയും നാൽകാലിയും
മനുഷ്യന് പിറകെ പട്ടി പട്ടിക്ക് മുൻപിൽ മനുഷ്യൻ '
അവർ  ജനലിലൂടെ ഫ്ലറ്റിനു പുറത്തേക്കു  വർഷിച്ച
സുഭിക്ഷ മഴയ്ക്ക് ആകാശം നോക്കി നന്ദി പറഞ്ഞു 

Saturday, September 28, 2013

          ഞാൻ ഒരു കുട്ടിയിരുനെങ്കിൽ എന്നാ വിഷയത്തെ പറ്റീ ആലോചിക്കുമ്പോൾ താനേ എനിക്ക് ബാല്യത്തിൽ നഷ്ടപ്പെട്ട് പോയതും അനുഭവിക്കാൻ പട്ടതടുമായ കര്യങ്ങള വേണ്ടും നേടിയെടുക്കാൻ കിട്ടിയ അവസരമായാണ്‌ തോന്നുനത്.

        കളിക്കാൻ വിട്ടുപോയതും എന്റെ ബാല്യത്തിൽ അനുഭവിക്കാൻ സാധിക്കതതുമായ ഒരുപാടു കളികളും കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതിനു ഇനി ഒരവസരം കിട്ടുകയാണെങ്കിൽ ഒന്നും കൈവെടിയാതെ നേടിയെടുക്കാനാണ് ആഗ്രഹം. ഞാനൊരിക്കലും കളിച്ചിട്ടില്ലാത്ത ഓലപണ്ട് കളി, തീപെട്ടിപൊട്ടമസ്,ഉപ്പും പക്ഷി, പുള്ളികുത്ത്, സല്കുട്, കിളിമാസ്, അരിസ്കായ കളി, കുറ്റിയും കൊകം എന്നിവ കളിക്കാനും കളിച്ചിട്ടും മതിവരാത്ത കളികളായ നാരങ്ങപാല്, കള്ളനും പോലീസും   ഉഞ്ഞാലാട്ടം എനിവ കളിക്കാനും ആഗ്രഹമുണ്ട്. കളിവീടുകെട്ടി അതിൽ ഒരു ദിവസം കൂടുകരോടൊപ്പം കിടന്നു ഉറങ്ങണം എന്നത് വല്യ മോഹം ആയിരുന്നു. അത് നടന്നില. എന്നിരുന്നാലും പലുകച്ചാൽ ചടങ്ങുനടത്തണം എന്ന് നിര്ഭാന്ധം പിടിച്ചതും കൂടുകാരെല്ലാവരും കൂടി അടുത്ത വീടുകളില പോയി പായസവിതരണം നടത്തിയതും ഓർക്കുന്നു. ആ ദിവസങ്ങളിലെല്ലാം മടങ്ങി കിട്ടി പഴയപോലെ ഓടി ചാടി നടക്കാൻ ഒക്കെ കൊതിയാകുന്നു.
   
   മയിൽ‌പീലി പുസ്തകതിനിടയ്ൽ വെച്ചാൽ പെറ്റുപെരുകും എന്ന് പറഞ്ഞു ചില കൂടുകാർ അവരുടെ കയ്യിലെ മയില പീലികൾ കൊണ്ട് വന്നു കാണിച്ചിട്ടുണ്ട് അത് പോലെ എനിക്ക് അവസരം കിട്ടിയിട്ടില്ല. ഒരിക്കലെങ്കിലും മയിൽ‌പീലി പുസ്തകത്തിൽ വച്ച് സ്കൂളിൽ പോയി കൂട്ടുകാർക്കിടയിൽ വംപത്തരം കാണിക്കണം 

  മഞ്ചാടികുരു,കുന്നികുരു, തീപെട്ടി കോല്, വളപോട്ടു ഒക്കെ ചെരുപതിലെ നിധികലായിരുന്നു.അതെല്ലാം കൂടുകര്ക് കാണിക്കുക അവ എറ്റവും കൂട്ത്തൽ ഉള്ളവർ രാജാവിനെപ്പോലെ പെരുമാറും.അതുപോലെ ഒരവസരം കിട്ടിയാൽ തീര്ച്ചയായും ഞാനും കൂടുകർക്കിടയിൽ രാജാവിനെ പോലെ ഏതെല്ലാം കളികള കളിക്കണമെന്ന് തീരുമാനം എടുക്കാനുള്ള അവസരം കയ്യാളുമായിരുന്നു.
രാത്രി ഒരിക്കലെങ്കിലും ആരുടേം കൂട്ടിലാതെ ഉര്മാർത്തു ചെന്നിരിക്കാൻ ഇപ്പോൾ ധൈര്യമുണ്ട്, പക്ഷെ പണ്ട് അതില്ലായിരുന്നു. ഇന്നത്തെ   ധൈര്യം അന്നുണ്ടയിരുനെങ്കിൽ ഒരിക്കലെങ്കിലും രാത്രി ഉമ്മറത്ത്‌ ഇരുന്നു പിറ്റേ ദിവസം കൂടുകർക്കിടയിൽ വംപത്തരം പറയാമായിരുന്നു. 

       കുട്ടിയയിരുനെങ്കിൽ ഒരിക്കലെങ്ങിലും ക്ലാസ്സ്‌ ലീഡർ ആകണം. ഹോ! എന്നാ ഗമയാ ഈ ലീഡർമാർക്ക്. ടീച്ചർമാർ അടുത്ത് വിളിച്ചു ഓരോ കാര്യങ്ങള്ൽ പറഞ്ഞെല്പ്പിക്കും. നോടുപുസ്തകം ഏല്പിച്ചു നോട് എഴുതിപിക്കും, വര്ത്തമാനം പറഞ്ഞവരുടെ പേര്  എഴുതി വക്കുക, ബോർഡ്‌ മായിക്കുക, ചോക്ക് കൊണ്ട് ബോർദ്ൽ എഴുതാം, സ്റ്റാഫ്‌ റൂംൽ നിന്നും വടി, ദുസ്റെർ തുടങ്ങിയവ എടുത്ത് കൊണ്ടു വരാം. അപ്പോൾ ലീടെര്മാര്ക്കുണ്ടാകുന്ന ആ ഗമ ഞാൻ കണ്ടു അറിഞ്ഞി റ്റെ ഉള്ളു അത് ഒന്ന് അനുഭവിച്ചരിയണം എന്ന്  ആഗ്രഹമുണ്ട്.
പണ്ട് ടുഷൻ ക്ലാസ്സിൽ പോകുബൂ പെരുക്കപട്ടിക ചോദിക്കുവോ എന്ന പേടി കാരണം റ്റൊഇലെട്ടിലെക്ക്  എന്നും  പറഞ്ഞു ഇറങ്ങും പിന്നെ വീടുകർ വന്നിടു വേണം അതിൽ നിന്നും ഇറക്കാൻ  . ഇന്ന്  പെരുക്കപട്ടിക ഒക്കെ പഠിച്ചു ഇനി  ഒരിക്കലെങ്കിലും  ആ ടീച്ചര് ടെ മുന്നില്ൽ തലയുയർത്തി അടിവാങ്ങാതെ ചീത്ത കേൾക്കാതെ മൂത്രപുരയിൽ ഒളികാതെ ഒരു ദിവസം ടുഷന് ഇരിക്കണം 

        കൊതുകിനെ കൊന്നു  തീപെട്ടി കൂടിൽ നിറക്കുന്ന ഒരു കളി ഉണ്ടായിരുന്നു, അതിൽ വിജയിക്കുനവർ കേമന്മാരാണ്  പക്ഷെ ഞാൻ എപ്പോഴും തോല്ക്കുമായിരുന്നു.ഒരു പ്രാവശ്യമെങ്കിലും ഏറ്റവും കൂടുതൽ കൊതുകിനെ പിടിച്ചു തീപെട്ടി കൂടിൽ നിറച്ചു ആ കളിയില്ൽ വിജയിക്കണം. സ്കൂളിൽ ചിത്രം വര ക്ലാസ്സ്‌ ഉള്ള ദിവസങ്ങളിൽ ഭംഗിയുള്ള ചിത്രങ്ങളും ഛായങ്ങളും കയ്യില്ൽ തേക്കും. തിരിച്ചു വീടിലേക്ക്‌ വരുമ്പോൾ മൈലാഞ്ചി ഇട്ട ഒരു സന്തോഷം ഉണ്ടാകും. അതൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. 

       പിന്നെ  ഏട്ടന്ടെ കൂടെ കവുങ്ങിൽ പാളയിൽ ഇരുന്നു വണ്ടിയോടിച്ചു കളിക്കുമായിരുന്നു. കുറേ ദൂരം പൊക്കുമ്പോൾ അവിടിവിടെ തട്ടി കാലും കയ്യും ഒകെ പൊട്ടും അപ്പോൾ  മുറിവ് ഉണങ്ങാൻ  കമുനിസ്റ്റ് പച്ച പിഴിഞ്ഞ്  ചാറ് ഒഴിച്ച് തരും ഉടനെ മുറിവ് അപ്രത്യക്ഷമാകും. ഹോ എന്നാലും അപ്പോഴുണ്ടാകുന്ന നീറ്റിൽ അസഹനീയം തന്നെ. ആ സുഗമുള്ള നോവിലൂടെയാണ് തിരിച്ചു കിട്ടാത്തതും മറക്കാനാകതതുമായ    ഗൃഹാതുരത്ത്വമായ  സ്മരണകൾ ഞാനൊരു കുട്ടിയയിരുനെങ്കിൽ എന്ന വിഷയം എനിക്കിപ്പോൾ തിരികെ തന്നത്  

Tuesday, September 17, 2013

ഗർഭ-പാത്രം വില്പനയ്ക്ക്

വയറൊട്ടി നെഞ്ഞുന്തിയ ജീവനുകൾ തളര്ന്നുറങ്ങുന്നു 
ഒഴിഞ്ഞു കിടക്കുന്ന പാത്രങ്ങൾ   ചുറ്റിലും 
അപ്പോഴാണ് ലക്ഷ്മി തമ്പുരാട്ടി   തന്റെ വയറിനെ പറ്റി ചിന്തിക്കുനത്
തന്റെ വയറും   ഒഴിഞ്ഞാണല്ലോ കിടക്കുന്നത്
എന്തു കൊണ്ട് ഈ ഒഴിഞ്ഞു കിടക്കുന്ന പാത്രങ്ങൾ  വിറ്റു പട്ടിണി മാറ്റി കൂടാ?
അവൾ ഒഴിഞ്ഞ വയറു തടവി പുറത്തേക്കു  പാത്രങ്ങൾ താങ്ങി നടന്നു
പത്തു മാസം ആയപ്പോൾ ഇല്ലത്തെ  പത്തായം  നിറഞ്ഞു 
ഒപ്പം ലക്ഷ്മിയുടെ വയറും!

Saturday, June 8, 2013

 ചുമടെറ്റിയതും ചുങ്കം കൊടുത്തതും വെറുതെ ആയി 

Friday, May 3, 2013

i am afrd to close MY eyes to sleep...
so that my rainbw dreams  have got an end..
why this  is so is last some nights are horrible to me
i am hearng some bells are ringning around my home.
the strange thing is 
""dat bell rngz z  flt nly by me n nigytz""
i don't know what is happening aroud me
i asked to myself  again  and again
yet i didn't get an answer
now i have a doubt doubt that
is  there  any GOST around my house ????????
and i realised that  ears around me got freedom on these days
all MY FRIENDS have escaped from my dream stories; 

that  which  is  explained by myself to them mostly in the "early mornings" ...
however i am sure that some have greatly miss such explaind dream storys......
and am in a good hope that i can recall my old days and habbits again.......

Monday, March 18, 2013


ഇരവിൽ  ഞാൻ അറിയുന്നു  കാലത്തിന്റെ നോവിൽ എന്നോ
 വിടർന്ന കണ്ണുനീർ പൂക്കളുടെ ഗന്ധം
ഇനി ഞാൻ ഉറങ്ങട്ടെ അവളുടെ ഗന്ധവും ശ്വസിച്ചു ....
ഇനി ഞാൻ ഉറങ്ങട്ടെ രാവിന്റെ മടിത്തട്ടിൽ തലചായ്ചു മുഖം പൊത്തി
പോലിയുവാൻ കാക്കുമീ മൃതജന്മത്തെ വരവേല്ക്കാൻ
നാളത്തെ  പുലരിയിൽ ഇനിയുമാ വല്ലിയിൽ മുകുളങ്ങൾ നിറയട്ടെ

Tuesday, March 5, 2013



 പച്ച സൂര്യന്‍ 

ഞാന്‍ കണ്ട സൂര്യന്റെ നിറം ആകാശം ചുവപിച്ചില്ല 
ആഴിയും പൂഴിയീയും ഉരുക്കിയില്ല 
അവടെ ഉഷ്ണത്തിന്റെ നേര്‍ത്ത കണികപോലും വീശിയില്ല 
ശീതീകരിക്കപെട്ട മുറികള്‍ 
അവയില്ലെല്ലാം കണ്ചിമ്മുന്ന സൂര്യന്‍ 
ആ സൂര്യന്റെ നിറം പ്രകൃതിയുടെതയിരുന്നു 
അതിന്റെ സുതാര്യതയില്‍ രണ്ടു അപരിചിതര്‍ ചിലച്ചു 
ആ ചിലച്ചിലിനു പതിയെ ശംഖു നാദം കൈവന്നു 
പിന്നീടു അവര്‍ പൂഴിയില്‍ അമര്‍ന്നു കിടന്നു 
ഭൂമിയുടെ ചലങ്ങള്‍ വീക്ഷിച്ചു തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു 
പച്ച സൂര്യന്റെ വെളിച്ചത്തിനായി കാത്തുകിടന്നു 
കഥാന്ത്യം വരെ 



പുറത്താക്കപെട്ടവര്‍

പട്ടിക്കു  ഔരു കഷ്ണം എല്ലുമതി
പൂച്ചക്ക് ഒരു കഷ്ണം മീന്‍ മതി
എനക്ക് ഒരു കഷ്ണം കടലാസ് മതി
ഞങ്ങള്‍ എല്ലാവരും തൃപ്തിപെട്ടു കൊള്ളാം

ചോദ്യം ?

പകയുടെ തീച്ചൂള കത്തിയമാര്ന്നപോഴും

 നിനക്കായി ഞാന്‍ അതില്‍ വെന്തു നിന്നു

കാല്‍ച്ചുവട്ടിലെ മണ്ണ് ഒളിച്ചു പോകുന്നത് അറിയാതെ....

പക്ഷെ എന്റെ പ്രതിഷേധങ്ങളെ എല്ലാം  ഒരു പുഞ്ചിരിയില്‍ ഒതുക്കി 

 നീ മൌനമായി ഇരുന്നു

എന്റെ  ചിന്തകളെ ഭ്രാന്തമാക്കും വിധം

മൌനത്തിന്റെ  കെട്ടുപാടുകള്‍ വേര്‍പെടുത്തി 

എന്ന് നീ എന്നെ സ്വതന്ത്രമാക്കും???

Monday, January 21, 2013





വിപ്ലവത്തിന്റെ ഭാണ്ടകെട്ടിനു ആരോ തിരികൊളുത്തി
അയിത്തം ചൊല്ലി നിന്നവരെ
നോക്കി തീകോലങ്ങള്‍ ഉറഞ്ഞു തുള്ളി
അന്ധകാരത്തിന്റെ കരിനിഴല്‍ മായ്ച്ച തീകൊലത്തെ
വഴിതെറ്റീ വന്ന കണ്ണീര്‍പുഴ ആട്ടി ഓടിച്ചു
പിന്നെ ഒരു കൊടുംകാറ്റിനാല്‍ ആയുസ്സറ്റ
കനല്‍ നാളങ്ങള്‍ കാറ്റില്‍ മിന്നി തിളങ്ങി
നാളേക്ക്  ഒരഗ്നിനാളം പകരാനായി

Saturday, January 12, 2013

23 june 2011 a page from my diary


എന്നത്തേയും പോലെ ഇന്നും  നേരത്തെ എണീറ്റ്‌ കോളേജില്‍ പോകാനൊരുങ്ങി.അങ്ങനെ തിരക്കിട്ട് പോകുംബോഴുണ്ട് സ്ഥിരം പോകുന്ന ബസ്‌ എന്നെ കയറ്റത്തെ പോയീ..(ഇതു എടെക്കെ പതിവാ) അങ്ങനെ അടുത്ത ബസ്സില്‍ കയറി നോക്കിയപ്പോള്‍   ലക്ഷ്മി മഞ്ച്ജുഷ അങ്ങനെ സുഗമായ് ബസ്സി ഇരിക്കുന്നു. കണ്ടത്ല് സന്തോഷം... ഒന്നര മണിക്കൂര്‍ കത്തിവെക്കാന്‍ ആളായല്ലോ. അങ്ങനെ കണ്ടക്ക്ടര്‍  അടുത്ത് വന്നു ടികെറ്റ്  എന്ന് പറഞ്ഞു .ഞാന്‍ വേഗം പേഴ്സ് എടുത്തു പൈസ്സ എടുക്കാനായി  തുടങ്ങി ..ഈശ്വരാ  ഇനി തപ്പാന്‍ ഒരു ഇടവും ബാകി ഇല്ലാ..എന്റെ പേഴ്സ് കാണാനില്ല ..ഇനി എന്തു ചെയ്യും..ജീവിതത്തില്‍ ഇങ്ങനെ ഒരു പ്രതിസന്ധിഘട്ടം ആദ്യം ....പിന്നെ ഒന്നും നോക്കിയില്ല ഉടന്‍ തന്നെ നമ്മുടെ സ്വന്തം ബാങ്കറീ വിളിച്ചു അ പറ്റു പുസ്തകത്തില്‍  ഒരു നൂറിന്റെ ഗാന്ധിത്തല കൂടി ചേര്‍ത്തു..(ഒരു നിമിഷം ആലോചിച്ചു അവള്‍ ആ ബസില്‍ ഇല്ലായിരുന്നേല്‍ പെരുവഴിയ്ല്‍ ഇറങ്ങേണ്ടി വന്നേനേ അതും തിങ്കലാഴിച്ച)   ഞങ്ങള്‍  വീണ്ടും യാത്ര  തുടങ്ങി ...

അങ്ങനെ ക്ലാസ്സില്‍ എത്തി ..സാധാരണ ടീച്ചറും ഞങ്ങളും തിങ്കല്ഴ്ച ക്ലാസില്‍ നേരത്തെ എത്തുന്ന പതിവ് ഇല്ല .. അവടെ ചെന്നപോഴല്ലേ പുകിലൂ ടീച്ചര്‍ ക്ലാസില്‍ നേരത്തെ എത്തി ഞങ്ങളെ കാത്തു ഇരിപ്പ് ആകെ ചുടില്‍ ഇരിക്കുന്നു .  (കക്ഷിക്ക് എന്നോട് എന്തോ പ്രതേക താല്പര്യം- വാത്സല്യം  ഉള്ളതായി എല്ലാര്ക്കും അറിയാം )എന്നോട് എങ്ങനെ ചൂടാകുന്നതും ആദ്യം എനിക്കാനെല്  എന്തോ അവരുടെ സ്വഭാവം അറിയാവുന്നത് കൊണ്ടാകാം ടീച്ചര്‍ ചൂടായിട്ടു  നിക്കുനത് അത് കണ്ടിട്ട്  ചിരി അടക്കാന്‍ വയ്യ.. 
ബസ്സില്‍ മഞ്ചുനെ കണ്ടില്ലയിരുനീല്‍ ആ കണ്ടക്ക്ടര്‍ എന്നെ ബസ്സില്‍ നിന്നും ഇറക്കി വിട്ടേനേ എന്തോ തലനരിഴക്കാ ഞാന്‍ അവളെ കണ്ടേ..അതെല്ലാം കഴിഞ്ഞു ക്ലാസ്സില്‍ ചെന്നപോള്‍ അവിടുത്തെ അവസ്ഥ ഇങ്ങനെ ... .ഒക്കെ കൂടി ഭയങ്കര സന്തോഷം (ഇങ്ങനെ പറയുകയനെലും മനസില്‍ ചെറിയ സങ്കടം)..അങ്ങനെ സ്ഥിരം പ്രാതല്‍ ആയ പഴവും (ഇതു മഞ്ചു അവള്‍ക്കു കഴിക്കാന്‍ കൊണ്ടുവരന്നതാണ് പക്ഷെ അവള്‍ക്ക് അത് കഴിക്കന്‍ ഉള്ള ഭാഗ്യം ഞങ്ങള്‍ ഭാക്കി ഉള്ളവര്‍ കൊടുക്കാറില്ല ) കഴിച്ചു സുഗമി ഇരിക്കുമ്പോഴാണ് വെറുതെ ലൈബ്രറിയില്‍ ഒന്ന് പോയാലോ എന്ന് തോന്നിയത് ...അങ്ങനെ ഷെല്‍ഫില്‍ കണ്ട  എല്ലാ വാരികകളും മാസികകളും വലിച്ചു വാരി ഇട്ടു ഒരു വശത്ത് നിന്നും വായനയില്‍  മുഴുകി ലക്ഷ്മിയും ബാലാ പങ്ക്തികളില്‍ മുഴുകി ഞാനും ഇരുന്നു..

അപ്പോഴുണ്ട് അടുത്ത പരാ..അവള്‍ എന്തോ ഒപിച്ച പോലെ വന്നു എന്റെ അടുത്ത് നിന്ന് ചിരിക്കുന്നു..കക്ഷിക്ക് ചിരി അടക്കാന്‍ വയ്യ..ഇതു എന്ത് ഗുലുമാല് ?  അവള്‍ ആ വാരികയിലെ ഒരു പേജ് എടുത്തു വായിക്കാന്‍ പറഞ്ഞു .അതില്‍ ഞാന്‍ ഒരു ഞെട്ടിപ്പിക്കുന്ന സത്യം കണ്ടു...ഈശ്വരാ വേണ്ടും പണി പാളിയോ..എന്റെര ഹൃദയമാകെ ഇടികാന്‍ തുടങ്ങി..കൈകള്‍ വിറച്ചു ....ഹോസ്റ്റല്‍ മുറിയില്‍ സിസ്റര്‍ രാത്രി ലൈറ്റ് ഓഫ്‌ ചെയ്തപ്പോള്‍ ഉറകത്തില്‍ എനിക്ക് ബോതോദയം ഉണ്ടായി. അങ്ങനെ ആ രാത്രി ടോര്‍ച് കത്തിച്ചു ഞാന്‍ കടലാസില്‍ എന്തോ കുത്തി കുറിച്ച്..അത് പിറ്റേ ദിവസം വായിച്ചപോള്‍ സംഗതി കുഴപ്പം എല്ലാ മാതൃഭൂമിയിലേക്ക് അയച്ചാലോ എന്ന് തോന്നി അങ്ങെ ഞാനും മഞ്ചു കൂടെ ഓരോ കവിത പോസ്റ്റ്‌ ചെയ്തു ..പബ്ലിഷ് ചെയില്ല എന്നാ ഉറപ്പു   ഉണ്ടായിരുന്നു..ഇപ്പോ നോക്ക് എന്റെ പണി പാളി.എനിക്ക് കണ്ണ് കാണാന്‍ വയ്യ..കയ്യ് അകെ വിറച്ചു വീണ്ടും വേണ്ടും ഞാന്‍ പേര് വായിച്ചു ശരിയാ അതില്‍ അച്ചടിച്ച്‌ വന്നത് എന്റെ പേരും എന്റെ കവിതയും തന്നാ..ഒരു സംശയവും ഇല്ല..ഞാന്‍ നോക്കിയപ്പോള്‍ മഞ്ചുടെ ചിരി ഇതു വരേ മാറിയിട്ടില്ല.എനിക്കനെല്‍ പകപ്പും മാറിയിട്ടില്ല. റിസള്‍ട്ട്‌ വന്നിട്ട് അത് നോക്കും വിധം ഞാന്‍ വീണ്ടും വീണ്ടും അത് വായിച്ചു  പെട്ടന്ന് തന്നെ ക്ലാസില്‍ എത്തി.

ഞാന്‍ അവടെ എടുമ്പോഴേക്കും എരിതീ പോലെ വാര്‍ത്ത‍ അനു പരത്തി .അവിടെ ഉള്ളവളുംമാര്‍ക്ക് ആണേല്‍ ചിരിച്ചിട്ട് ബോധം  ഇല്ല ... അഭിടെ കവിത...അഭിടെ കവിത..വിന്നി ഒക്കേ ഒരുമാതിരി അത്ഭുദം കണ്ട മാതിരി ഇരിക്കുന്നു....
എന്തായാലും ഈ ക്രെഡിറ്റ്‌ മുഴുവന്‍ മഞ്ച്ജുനും അനുവിനും ആണ് ...കവിത പകര്‍ത്തി എഴുത്യ മഞ്ചു ... ചെയ്ത് പോസ്റ്റ്‌ ചെയ്തത്  അനു  ..പിന്നെ കുമ്പസാരം കവിതയ്ക്ക് പ്രചോദനം തന്ന പ്ലുസ്റ്റു കൂട്ടുകാരിക്ക് ഒരിക്കലും മരിക്കാത്ത ഓര്മവകളോടെ ...........

Friday, January 11, 2013


തുടക്കം

തുടക്കമെന്ന വാക്കിന്റെ
ഒടുക്കം ഞാന്‍ അറിയുന്നു
തിടുക്കമില്ലത്ത ഒരു
തുടക്കത്തെ


മനം  മടുക്കുമ്പോള്‍ എന്നാ ചോദ്യത്തിന്
അവള്‍ക്കുള്ള മറുപടിയാണ്‌ ഇതു...............


മനം മടുകുമ്പോള്‍ കാറ്റില്‍ പാറി വരുന്ന അപ്പൂപന്‍ താടികള്‍  പറുക്കി  പറത്തുക
പൊട്ടിയ വളപോട്ടുകളും മഞ്ഞാടികുരുക്കളും കുന്നികുരുക്കളും  തെറ്റാതെ
 വീണ്ടും വീണ്ടും എണ്ണി നോക്കുക
പിന്നെയും മനം മടുകുവണേല്‍
പണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ച മയില്‍പീലികള്‍ ആകാശം കാണാതെ തുറക്ക് ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്നു കാണും
എന്നിട്ടും മടുപ്പികുകയണേല്‍ നീ തിരികെ നടക്കു  പാതി വഴിയില്‍ നീ എറിഞ്ഞുടച്ച  സൌഹൃദം വരണ്ടു കിടക്കുനത് കാണാം
കുറച്ചു വെള്ളം ഒഴിച്ച് വീണ്ടും പച്ചപ്പ്‌  പകര്‍ത്തു എന്നെനെക്കുമായി


പഴയതും പുതിയതും

ഒരു മേശക്ക് ഇരുവശവും അവര്‍ ഇരുന്നു
ചുവന്നു തുടുത്ത അവളുടെ കവിളുകളും അഗ്നിപാറുന്ന കണ്ണുകളും
അവളുടെ മുറിഞ്ഞ ഹൃദയത്തില്‍ നിന്നും വാക്കുകള്‍ അണപൊട്ടി ഒഴുകി പോയതും
 അന്ധകാരത്താല്‍ അയാള്‍ക്ക് കാണാന്‍ സാധിച്ചില്ല
അപ്പോഴേക്കും ; അയാള്‍ തന്റെ പുതിയ മുറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിരുന്നു

എന്റെ പ്രണയത്തില്‍ പൂവിട്ടത് പനീര്‍ പൂക്കളല്ല
ചുവന്ന ചെമ്പരത്തി പൂക്കളായിരുന്നു
അതിന്റെ അഞ്ചിതളുകളും  എന്റെ പഞ്ചേന്ദ്രിയങ്ങളായി
ചുവന്ന നിറം എന്റെ ഹൃദയതുടുപ്പുകലായി
ഒടുവില്‍  അതല്‍ ഞാന്‍ കണ്ടെത്തി
എന്റെ പ്രണയത്തിന്റെ ജീവന്‍

Tuesday, January 8, 2013


പകലും രാത്രിയും മാറിമാറി വന്നു..വിറകു പുരയുടെ പുറകില്‍ തള്ളിയ ആട്ടുകല്ലില്‍ കൊതുക് തറവാടാക്കി മാറ്റിയിരുന്നു.അവര്‍ അവിടെ പട്ടിണി കൂടാതെ..വസിക്കുന്നു.പലതരം രക്ത ഗ്രൂപുകളുടെ രുചി അറിഞ്ഞു കൊണ്ട് അവരുടെ കുഞ്ഞുങ്ങള്‍ വളരുന്നു ..കൊച്ചു കൊച്ചു ചിറകുകള്‍ വീശി മൂളിപാടും പാടി പരന്നുല്ലസിക്കുന്നു..ഇടക്ക്   ഞാന്‍  എന്‍ന്‍റെ കയ്തണ്ട അവര്‍ക്ക് മുമ്പിലേക്ക് നീട്ടും ..എനിട്ട്‌ പതുകെ പറയും
"വേഗം സൂചി വെച്ചു പഷേ നിച് വേനിക്കരുതെ..."
അങ്ങനെ പതുകെ കൊതുക് കുട്ടന്മാര്‍ ആ സിറിഞ്ച് നിറക്കും ...പിന്നെ പാടു പാടി പറക്കും..  അങ്ങനെ ഇരിക്കെയാണ് മുന്സിപളിടിയില്‍ നിന്നും ഒരു യന്ത്രം  കൊണ്ട് ഒരു മാമ്മന്‍ വന്നത് .സ്കൂള്‍ ബാഗു പോലെ ഒരു കുത്രാണ്ടം പുറകില്‍ തൂക്കി ..ഡോക്ടര്‍ മാമനെ പോലെ മുഖം മൂടി ഒക്കെ വച്ചു ആ മാമന്‍ ശീ ശീ എന്നൂ സ്പ്രേ അടിച്ചു പൊയീ ..പാവം കൊതുക് കുട്ടികള്‍. അങ്ങനെ പിറ്റേ ദിവസം മുതല്‍ ഞാന്‍ റേഡിയോയിലെ പട്ടു കേട്ട്  ഉറങ്ങാന്‍ പഠിച്ചു..
ഞാന്‍ സ്ത്രീ
ഞാന്‍ അമ്മയാണ് നിനക്ക് ജന്മം തന്നവള്‍ 
ഞാന്‍ മകളാണ് നിങ്ങള്‍ വളര്‍ത്തേണ്ട മകള്‍ 
ഞാന്‍ സഹോദരിയാണ് നിങ്ങള്‍ സംരക്ഷിക്കേണ്ടവള്‍
ജ്വാലയാണ് ഞാന്‍ സ്ത്രീത്വത്തിന്റെ ജ്വാല 
അഗ്നിയാണ് ഞാന്‍ ആളി കത്തുന അഗ്നി 
ഒരു കാറ്റിനും കേടുത്താനാഗാത്ത അഗ്നി
ജോതിയാണ് ഞാന്‍ ചെറുത്തുനില്‍പ്പിന്റെ ജ്യോതി
അണയാതെ കാക്കാന്‍ കൂട്ടിരിക്കണേ നിങ്ങള്‍

ദി ഗന്ധർവൻ ഇഫക്റ്റ് 

തൊടിയില്‍ എവിടെയോ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നു
മൂക്കുപോത്താനാവാതെ നടക്കാനാവില്ല
ഒരിക്കല്‍ ആ ദുര്‍ഗന്ധം എന്റെ അറയ്ക്കുള്ളില്‍ അനുവാദമില്ലാതെ കയറി കൂടീ
അറിയാതെ ഞാനുമാ ഉന്മാദത്തില്‍ അലിഞ്ഞു
മദിപ്പിക്കുന്ന ആ ദുര്‍ഗന്ധത്തിന്റെ ലഹരിയില്‍
എല്ലാം മറന്നു ഞാന്‍ ആ അറയ്ക്കുള്ളില്‍ പാറി നടന്നു; ഒരു ചിത്രശലഭത്തെ പോലെ
ഒരിക്കല്‍ ഹൃദയം കീറിമുറിക്കുന്ന വേദന നല്‍കി
പതിയെ ആ ദുര്‍ഗന്ധം എന്നെ വിട്ടകന്നു
അന്ന് എന്റെ കണ്ണുകളിലെ ഉന്മാദത്തിന്റെ തിരി അണഞ്ഞു
പിന്നീട് ആ അറയ്ക്കുള്ളില്‍ വിരിഞ്ഞ
ചിത്രശലഭങ്ങല്‍ക്കെല്ലാം വര്‍ണ്ണം നഷ്ട്ടപെട്ടിരുന്നു

ഒരു പുത്തന്‍ കൂട് കൂട്ടുന്ന തിരക്കിലായിരുന്നു നമ്മള്‍ 
ഒരിക്കല്‍ ചുള്ളികമ്പുകള്‍ തേടിപോയ നിന്നെ ഞാന്‍ കണ്ടില്ല
വളരെ നാളുകള്‍ക്കു ശേഷം അമ്പലപറമ്പിലെ ആല്‍മരത്തില്‍
തൂങ്ങി കിടക്കുന്ന കൂട്ടില്‍ ഞാന്‍ കണ്ടു 
നീ മുട്ടയിട്ടു വളര്‍ത്തിയ എന്‍റെ കുഞ്ഞുങ്ങളെ!
കാന്‍വാസ് 

എന്റെറ മുന്നിലെ ചിത്രകാരന്‍ നീ ആയിരുന്നു
നിനക്ക് മുന്നിലെ കാന്‍വാസ് ആകാശവും!
ആ ആകാശം എന്റെ ഹൃദയം ആണ് എന്ന് നീ അറിഞ്ഞില്ല
നീ അവടെ ചിത്രങ്ങള്‍ വരച്ചു
എന്റെട ഹൃദയം മുറിഞ്ഞു രക്തം വരുന്നത് കണ്ടു നീ ചിരിച്ചു
കാരണം ; നിനക്ക് ഇഷ്ടം ചുവന്ന സൂര്യനും ആകാശവും ആയിരുന്നു..
പക്ഷെ അത് ഒരിക്കലും എന്റെ ഹൃദയമാണെന്ന് നീ തിരിച്ചറിഞ്ഞില്ല
ഒരിക്കല്‍ നീ വരച്ച ചെമ്പനീര്‍ പൂക്കള്‍ അവള്ക്കായി നീട്ടി
പക്ഷെ അതിനു ചുവപ്പ് നിറം നഷ്ടപെട്ടിരുന്നു!
നിറങ്ങള്‍ ഇല്ലാത്ത ലോകം നിനക്കു അപരിചിതം ആയിരുന്നൂ
അപരിചിതമായ ലോകത്ത് അപരിചിതരായി നമ്മള്‍ തുടര്ന്നു
പിന്നീടു കാന്‍വാസില്‍ നീ വരച്ച ചിത്രങ്ങള്‍ക്കെല്ലാം നിറങ്ങള്‍ നഷ്ടപെട്ടുകൊണ്ടിരുന്നു
അതിന്റെകാരണം ഒരിക്കലും നീ തിരക്കിയില്ല .........
നീ എനിക്ക് ഇന്നിന്‍റെ ശക്തിയും നാളെയുടെ പ്രതീക്ഷയും ആയിരുന്നു 
ഒരിക്കലും വേര്പിരിയില്ല എന്നത് എന്‍റെ വിശ്വാസവും 
എന്നിട്ടും മരണത്തിന്റെ അലയൊലി നീ കേട്ടപ്പോള്‍ ഒന്നും മൊഴിയാതെ 
ഒരു കുമ്പിള്‍ തുമ്പ പൂക്കള്‍ നീ എന്‍റെ ഹൃദയത്തില്‍ വാരിയെറിഞ്ഞു 
എനിക്ക് പ്രിയപ്പെട്ട തുമ്പപൂക്കള്‍ .......
കാലം എന്ത് എന്ന് അറിയാതിരുന്ന ഞാന്‍
അത് ഒരു നനുത്ത മഴയായി നിന്ന് കൊണ്ടു
അന്ന് നീ വേണ്ചിറകുള്ള മേഘത്തെ കണ്ടപ്പോള്‍
യാത്ര പോലും ചോദിക്കാതെ പതുക്കെ പറന്നകന്നു
നമുക്ക് ഇടയില്‍ എന്താണെന്നു സംഭവിച്ചതെന്ന് നാം മനസ്സിലാക്കിയോ
ഒരു പക്ഷെ അറിഞ്ഞിട്ടും നാം ഇരുവരും നടിക്കുകയാണോ.....
ഒരുതരത്തില്‍ നടനമല്ലേ നമ്മുടെ ഈ ജീവിതം .....
നിഴല്‍ ചിത്രങ്ങള്‍ ആയിരുന്നു നാം
എവടെ വച്ചാണ് നാം പരിച്ചയപെട്ടത്‌ എന്ന് അറിയില്ല !
നിന്നോടോപം എന്നും ഞാന്‍ ഉണ്ടായിരുന്നു ..
നീ അത് അറിഞ്ഞിരുന്നുവോ?
നിനക്കും എനിക്കും എന്നും പറയാനുള്ളത് ഒന്നായിരുന്നു....
പക്ഷെ ഒരിക്കല്‍ വെട്ടം വെടിഞ്ഞപോള്‍ 
ഇരുളില്‍ നീ എന്നെ തനിച്ചാക്കി അകന്നു....

Monday, January 7, 2013

ചോദ്യം ?

എന്റെ പ്രതിഷേധങ്ങളെ എല്ലാം  ഒരു പുഞ്ചിരിയില്‍ ഒതുക്കി  നീ മൌനമായി ഇരുന്നു
എന്റെ  ചിന്തകളെ ഭ്രാന്തമാക്കും വിധം
മൌനത്തിന്റെ  കെട്ടുപാടുകള്‍ വേര്‍പെടുത്തി എന്ന് നീ എന്നെ സ്വതന്ത്രമാക്കും?