Tuesday, June 23, 2015

മെഴുകുതിരി അത്താഴം

കറണ്ട് ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു പണ്ട്
അന്ന് മണ്ണെണ്ണ വിളക്കും മെഴുകുതിരിയും ആയിരുന്നു വെളിച്ചം
അന്നും മനുഷ്യർ അത്താഴം കഴിച്ചിരുന്നു
ഇന്നിപ്പോ  കറണ്ടായി  ഇൻവെർട്ടറായി ജെനറേട്ടരായി കറന്റു കട്ടുമായി
പിന്നെ  കാന്റിൽ ലൈറ്റ് ഡിന്നർ ഒരു ഫാഷനുമായി 
(ഒരു പെരുവഴി കവിത)

ദൂരെ എവിടെക്കോ ഓടി പോകുകയയിര്ന്നു കവിത
ഇടക്ക് എവിടെയോ ഉടക്കി വീഴാൻ പോയി
കവിത തിക്കും  പൊക്കും നോക്കി
അപ്പോഴാണ് അവൾ അറിഞ്ഞത്
കവിതയുടെ  വൃത്തം അങ്ങ് വൃത്തിയായില്ല  എന്ന്
അവൾ  തിരിച്ചു നടന്നു
അങ്ങനേ അവിടെ ഒന്ന്  വട്ടം ചുറ്റി വൃത്തം  വൃത്തിയാക്കിയപ്പോൾ
ദെ കിടക്കുന്നു വഴിയാകെ അലങ്കോലമാക്കി അലങ്കാരം
ഹും അങ്ങനെ അലങ്കാരപണികൾ ഒരുവിധം തീർത്തു
അങ്ങനെ പോകാൻ നിന്നപോൾ ആശാൻ കയറിവന്നത്
ആരു നമ്മുടെ ആശയം !
ഉപ്പിലാതെ എന്ത് കഞ്ഞി എന്നപോലെ അല്ലെ ആശയം
അവ്നനോട് ഇറങ്ങി പോക്കാൻ പറഞ്ഞിട്ടും അവനു ഒരു കൂസലും ഇല്ല
ഒടുവിൽ വൃത്തത്തിനും  അലങ്കാരത്തിനും ആശയത്തിനും വഴിവിട്ടുകൊടുത്തു
കവിത പെരുവഴി  പുസ്തകം തേടി  ഇറങ്ങി...
ഇനിയെല്ലാം വന്ന വഴി ചന്തം പോലെ
(എവിടെ എത്തുവോ എന്തോ )

Wednesday, June 3, 2015


പൂച്ച
ഉറക്കം പാതിയടച്ച മിഴികൾ ചിമ്മി
അവൻ അവളെ നോക്കി
നേരത്ത ശ്വാസത്തിനപ്പുറം അവൻ
മിഴികളുയർത്തി അവളെ നോക്കുനുണ്ടായിരുന്നു
പതിയെ കൈകൾ നീട്ടി കാലുകള നിവര്ത്തി
സുന്ദരമായ ആ വാല് അവൾ ഒതുക്കി വച്ചു
അപോഴും അവൾ അക്ഷമനായി എന്തോ കാത്തുനിൽക്കുകയായിരുന്നു
പിന്നെ വിശപ്പിന്റെ വിളി മൂത്തതുകൊണ്ടാകാം
 കൈകൾ നക്കി അവൻ മ്യാവു മ്യാവു എന്ന് കരഞ്ഞത് 
ഇവിടെ ഈ ഇരുട്ടിൽ ഗോവണിക്ക് മറവിൽ ഞാനും
പറഞ്ഞു പോയ പുസ്തകത്തിലെ ഏടുകൾ പരതി നീയും
വിശപ്പിന്റെ കുത്ത് തലക്കടിച്ചു അവർ ഇരുവരും പരസ്പരം
ഉരിയാടാതെ ഒരു നോട്ടത്താൽ മുറിവേല്പ്പിച്ചു പിരിയാൻ തീരുമാനിച്ചു ....
സിമീ ....
ഒരുപാട് ചോദ്യങ്ങള്ക്ക് മറുപടിപറയാതെ നീ ഒഴിഞ്ഞു മാറിയത്  എവിടെക്കാണ്‌?
കാലത്തിന്ടെ യവനിക  ഒരിക്കൽക്കൂടി നിനക്ക് മുന്പിൽ തുറക്കപെടും;
അന്ന് നീ ഒരു പറ്റം ചെന്നായ്കൂട്ടങ്ങളുടെ തീക്ഷണമായ നോട്ടങ്ങൾക്ക്‌ മുൻപിൽ മറുപടിയായി തലകുനിച്ചു നില്ക്കേണ്ടി വരും... പറയു സിമി നീ എവിടെയാണ് ????
വികാരങ്ങൾ അണപൊട്ടി ഒഴുകുമ്പോളാകാം
ഭാവന വിടരുന്നതും വാക്കുകള്ക്ക്  ജീവൻവക്കുന്നതും..........

Tuesday, June 2, 2015

ഒരു സത്യത്തിന്റെ കഥ

വെളിച്ചം നഷ്ടപെട്ടവര്ക്കായി
സ്വരം   നഷ്ടപെട്ടവര്ക്കായി
കേൾവി  നഷ്ടപെട്ടവര്ക്കായി
മുഖംമൂടികൾ വിൽക്കപ്പെടും
പൊഴിയുവാൻ നില്ക്കുമൊരു മലരിന്റെ
 മധു നുകരുവാനായി കൊതിപൂണ്ടു ഞാനന്നടുത്തു വന്നു
ഒരുവട്ടം പലവട്ടം തൊട്ടു നോക്കി
ഞാനാ സുവർണ കുസുമത്തെ സ്വന്തമാകാൻ
പിന്നെ
പലവഴി താണ്ടി ഞാൻ ഉദ്യമം കണ്ടതും
പൊഴിഞ്ഞു  വീണാ ദളങ്ങൾ എന്നെ നിരാശായാക്കി
ഓര്ക്കുന്നു പൂവേ ഞാൻ ഇന്നും നിന്നെ
നിൻ സൌരഭ്യം എന്നെ വലക്കുന്നല്ലൊ!
സ്വാതന്ത്ര ത്തിന്റെ അന്ത്യനാളുകൾ കുറിക്കപെടാൻ പോകുന്നു
ഇന്നലെ കണ്ട സ്വപ്നങ്ങളും
ഇന്നത്തെ വ്യഥകളും ഇടക്ക്
മുറിവേല്പ്പിക്കപെട്ട ആ നോട്ടവും...
പഴക്കം ചെല്ലുംതോറും മുറിവിന്റെ ആഴം കൂടുന്നു 
ഉന്നത്തിലെക്ക് തൊടുക്കാൻ അസ്ത്രങ്ങൾ ഏറെ ഉണ്ട്
പക്ഷെ വേടൻറെ കണ്ണിലെ തിരി എരിഞ്ഞടങ്ങാറായി
ഒപ്പം ഇച്ചാശക്തിയും

Wednesday, May 27, 2015

ഉറക്കം കെടുത്തിയ ദിനങ്ങളെ നിങ്ങള്ക്ക് വിട എന്നൊക്കെ പറഞ്ഞത്
 വെറുതെ ആയി . ശരിക്കും ഉറക്കം  കെട്ടതു തെയ്യം ഉറഞ്ഞു തുള്ളിയത് കണ്ടപോഴാ...ആവൊ അത് എന്നാണെന്ന് പോലും ഓര്ക്കുന്നില്ല.പക്ഷെ ഒന്നറിയാം അന്ന് ഉറങ്ങിയിട്ടില്ല. 
പട്ടിണിയും  അനാഥത്വവും  അലട്ടിയിരുന്നു എന്നെ പക്ഷെ
ഇന്നലെ ഞാൻ നന്നായി ഉറങ്ങി
വെളിച്ചത്തിനായി സുഭദ്രയുടെ വീടിലെ തൂക്കുവിളക്കും
പശി അടക്കാൻ ദാമുവിറെ വീടിലെ ചൂടുള്ള  കഞ്ഞിയും പപടവും കൂടി കുശാലായി അത്താഴം
പിന്നെ അന്തികൂട്ടിനു കിട്ടിയ ചാവാലി പട്ടിയുടെ കുരയുംകേട്ടു
സുഗമായി ഉറങ്ങി.
 ലോകത്തിൽ ആരും ഇത്രെയും സമാധാനമായും ഉറങ്ങി കാണില്ല