Monday, August 6, 2018

ഉറങ്ങി കിടന്ന രാവുകളും ഉണർന്നിരുന്ന പകലുകളും പലപ്പോഴും എന്നെ ഒറ്റപ്പെടുത്തുന്നു.                          സ്വപ്നങ്ങളായി പറന്നു വന്ന മിന്നാമിന്നികളെ ഇരവിൽ നിങ്ങൾ ഓടി ഒളിച്ചത് ഏത് ആകാശ ചെരുവിലാണ്?                         എന്നെ വസന്തത്തിന്റെ ഉദ്യാനത്തിൽ ഇറക്കിവിട്ട് ഏത് പുഷ്പപ സരോവരത്തിൽ പോയി ഒളിച്ചു നിങ്ങൾ?                             എന്റെ കണ്ണുകൾ അന്ധമാകുന്നു... എന്റെ കാതുകളിൽ നിന്ന് ശബ്ദവീചികൾ പൊയ് മറയുന്നു..