ഞാൻ ഒരു കുട്ടിയിരുനെങ്കിൽ എന്നാ വിഷയത്തെ പറ്റീ ആലോചിക്കുമ്പോൾ താനേ എനിക്ക് ബാല്യത്തിൽ നഷ്ടപ്പെട്ട് പോയതും അനുഭവിക്കാൻ പട്ടതടുമായ കര്യങ്ങള വേണ്ടും നേടിയെടുക്കാൻ കിട്ടിയ അവസരമായാണ് തോന്നുനത്.
കളിക്കാൻ വിട്ടുപോയതും എന്റെ ബാല്യത്തിൽ അനുഭവിക്കാൻ സാധിക്കതതുമായ ഒരുപാടു കളികളും കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതിനു ഇനി ഒരവസരം കിട്ടുകയാണെങ്കിൽ ഒന്നും കൈവെടിയാതെ നേടിയെടുക്കാനാണ് ആഗ്രഹം. ഞാനൊരിക്കലും കളിച്ചിട്ടില്ലാത്ത ഓലപണ്ട് കളി, തീപെട്ടിപൊട്ടമസ്,ഉപ്പും പക്ഷി, പുള്ളികുത്ത്, സല്കുട്, കിളിമാസ്, അരിസ്കായ കളി, കുറ്റിയും കൊകം എന്നിവ കളിക്കാനും കളിച്ചിട്ടും മതിവരാത്ത കളികളായ നാരങ്ങപാല്, കള്ളനും പോലീസും ഉഞ്ഞാലാട്ടം എനിവ കളിക്കാനും ആഗ്രഹമുണ്ട്. കളിവീടുകെട്ടി അതിൽ ഒരു ദിവസം കൂടുകരോടൊപ്പം കിടന്നു ഉറങ്ങണം എന്നത് വല്യ മോഹം ആയിരുന്നു. അത് നടന്നില. എന്നിരുന്നാലും പലുകച്ചാൽ ചടങ്ങുനടത്തണം എന്ന് നിര്ഭാന്ധം പിടിച്ചതും കൂടുകാരെല്ലാവരും കൂടി അടുത്ത വീടുകളില പോയി പായസവിതരണം നടത്തിയതും ഓർക്കുന്നു. ആ ദിവസങ്ങളിലെല്ലാം മടങ്ങി കിട്ടി പഴയപോലെ ഓടി ചാടി നടക്കാൻ ഒക്കെ കൊതിയാകുന്നു.

മയിൽപീലി പുസ്തകതിനിടയ്ൽ വെച്ചാൽ പെറ്റുപെരുകും എന്ന് പറഞ്ഞു ചില കൂടുകാർ അവരുടെ കയ്യിലെ മയില പീലികൾ കൊണ്ട് വന്നു കാണിച്ചിട്ടുണ്ട് അത് പോലെ എനിക്ക് അവസരം കിട്ടിയിട്ടില്ല. ഒരിക്കലെങ്കിലും മയിൽപീലി പുസ്തകത്തിൽ വച്ച് സ്കൂളിൽ പോയി കൂട്ടുകാർക്കിടയിൽ വംപത്തരം കാണിക്കണം
മഞ്ചാടികുരു,കുന്നികുരു, തീപെട്ടി കോല്, വളപോട്ടു ഒക്കെ ചെരുപതിലെ നിധികലായിരുന്നു.അതെല്ലാം കൂടുകര്ക് കാണിക്കുക അവ എറ്റവും കൂട്ത്തൽ ഉള്ളവർ രാജാവിനെപ്പോലെ പെരുമാറും.അതുപോലെ ഒരവസരം കിട്ടിയാൽ തീര്ച്ചയായും ഞാനും കൂടുകർക്കിടയിൽ രാജാവിനെ പോലെ ഏതെല്ലാം കളികള കളിക്കണമെന്ന് തീരുമാനം എടുക്കാനുള്ള അവസരം കയ്യാളുമായിരുന്നു.
രാത്രി ഒരിക്കലെങ്കിലും ആരുടേം കൂട്ടിലാതെ ഉര്മാർത്തു ചെന്നിരിക്കാൻ ഇപ്പോൾ ധൈര്യമുണ്ട്, പക്ഷെ പണ്ട് അതില്ലായിരുന്നു. ഇന്നത്തെ ധൈര്യം അന്നുണ്ടയിരുനെങ്കിൽ ഒരിക്കലെങ്കിലും രാത്രി ഉമ്മറത്ത് ഇരുന്നു പിറ്റേ ദിവസം കൂടുകർക്കിടയിൽ വംപത്തരം പറയാമായിരുന്നു.
കുട്ടിയയിരുനെങ്കിൽ ഒരിക്കലെങ്ങിലും ക്ലാസ്സ് ലീഡർ ആകണം. ഹോ! എന്നാ ഗമയാ ഈ ലീഡർമാർക്ക്. ടീച്ചർമാർ അടുത്ത് വിളിച്ചു ഓരോ കാര്യങ്ങള്ൽ പറഞ്ഞെല്പ്പിക്കും. നോടുപുസ്തകം ഏല്പിച്ചു നോട് എഴുതിപിക്കും, വര്ത്തമാനം പറഞ്ഞവരുടെ പേര് എഴുതി വക്കുക, ബോർഡ് മായിക്കുക, ചോക്ക് കൊണ്ട് ബോർദ്ൽ എഴുതാം, സ്റ്റാഫ് റൂംൽ നിന്നും വടി, ദുസ്റെർ തുടങ്ങിയവ എടുത്ത് കൊണ്ടു വരാം. അപ്പോൾ ലീടെര്മാര്ക്കുണ്ടാകുന്ന ആ ഗമ ഞാൻ കണ്ടു അറിഞ്ഞി റ്റെ ഉള്ളു അത് ഒന്ന് അനുഭവിച്ചരിയണം എന്ന് ആഗ്രഹമുണ്ട്.
പണ്ട് ടുഷൻ ക്ലാസ്സിൽ പോകുബൂ പെരുക്കപട്ടിക ചോദിക്കുവോ എന്ന പേടി കാരണം റ്റൊഇലെട്ടിലെക്ക് എന്നും പറഞ്ഞു ഇറങ്ങും പിന്നെ വീടുകർ വന്നിടു വേണം അതിൽ നിന്നും ഇറക്കാൻ . ഇന്ന് പെരുക്കപട്ടിക ഒക്കെ പഠിച്ചു ഇനി ഒരിക്കലെങ്കിലും ആ ടീച്ചര് ടെ മുന്നില്ൽ തലയുയർത്തി അടിവാങ്ങാതെ ചീത്ത കേൾക്കാതെ മൂത്രപുരയിൽ ഒളികാതെ ഒരു ദിവസം ടുഷന് ഇരിക്കണം
കൊതുകിനെ കൊന്നു തീപെട്ടി കൂടിൽ നിറക്കുന്ന ഒരു കളി ഉണ്ടായിരുന്നു, അതിൽ വിജയിക്കുനവർ കേമന്മാരാണ് പക്ഷെ ഞാൻ എപ്പോഴും തോല്ക്കുമായിരുന്നു.ഒരു പ്രാവശ്യമെങ്കിലും ഏറ്റവും കൂടുതൽ കൊതുകിനെ പിടിച്ചു തീപെട്ടി കൂടിൽ നിറച്ചു ആ കളിയില്ൽ വിജയിക്കണം. സ്കൂളിൽ ചിത്രം വര ക്ലാസ്സ് ഉള്ള ദിവസങ്ങളിൽ ഭംഗിയുള്ള ചിത്രങ്ങളും ഛായങ്ങളും കയ്യില്ൽ തേക്കും. തിരിച്ചു വീടിലേക്ക് വരുമ്പോൾ മൈലാഞ്ചി ഇട്ട ഒരു സന്തോഷം ഉണ്ടാകും. അതൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
പിന്നെ ഏട്ടന്ടെ കൂടെ കവുങ്ങിൽ പാളയിൽ ഇരുന്നു വണ്ടിയോടിച്ചു കളിക്കുമായിരുന്നു. കുറേ ദൂരം പൊക്കുമ്പോൾ അവിടിവിടെ തട്ടി കാലും കയ്യും ഒകെ പൊട്ടും അപ്പോൾ മുറിവ് ഉണങ്ങാൻ കമുനിസ്റ്റ് പച്ച പിഴിഞ്ഞ് ചാറ് ഒഴിച്ച് തരും ഉടനെ മുറിവ് അപ്രത്യക്ഷമാകും. ഹോ എന്നാലും അപ്പോഴുണ്ടാകുന്ന നീറ്റിൽ അസഹനീയം തന്നെ. ആ സുഗമുള്ള നോവിലൂടെയാണ് തിരിച്ചു കിട്ടാത്തതും മറക്കാനാകതതുമായ ഗൃഹാതുരത്ത്വമായ സ്മരണകൾ ഞാനൊരു കുട്ടിയയിരുനെങ്കിൽ എന്ന വിഷയം എനിക്കിപ്പോൾ തിരികെ തന്നത്

No comments:
Post a Comment