Tuesday, June 2, 2015

ഒരു സത്യത്തിന്റെ കഥ

വെളിച്ചം നഷ്ടപെട്ടവര്ക്കായി
സ്വരം   നഷ്ടപെട്ടവര്ക്കായി
കേൾവി  നഷ്ടപെട്ടവര്ക്കായി
മുഖംമൂടികൾ വിൽക്കപ്പെടും
പൊഴിയുവാൻ നില്ക്കുമൊരു മലരിന്റെ
 മധു നുകരുവാനായി കൊതിപൂണ്ടു ഞാനന്നടുത്തു വന്നു
ഒരുവട്ടം പലവട്ടം തൊട്ടു നോക്കി
ഞാനാ സുവർണ കുസുമത്തെ സ്വന്തമാകാൻ
പിന്നെ
പലവഴി താണ്ടി ഞാൻ ഉദ്യമം കണ്ടതും
പൊഴിഞ്ഞു  വീണാ ദളങ്ങൾ എന്നെ നിരാശായാക്കി
ഓര്ക്കുന്നു പൂവേ ഞാൻ ഇന്നും നിന്നെ
നിൻ സൌരഭ്യം എന്നെ വലക്കുന്നല്ലൊ!
സ്വാതന്ത്ര ത്തിന്റെ അന്ത്യനാളുകൾ കുറിക്കപെടാൻ പോകുന്നു
ഇന്നലെ കണ്ട സ്വപ്നങ്ങളും
ഇന്നത്തെ വ്യഥകളും ഇടക്ക്
മുറിവേല്പ്പിക്കപെട്ട ആ നോട്ടവും...
പഴക്കം ചെല്ലുംതോറും മുറിവിന്റെ ആഴം കൂടുന്നു 
ഉന്നത്തിലെക്ക് തൊടുക്കാൻ അസ്ത്രങ്ങൾ ഏറെ ഉണ്ട്
പക്ഷെ വേടൻറെ കണ്ണിലെ തിരി എരിഞ്ഞടങ്ങാറായി
ഒപ്പം ഇച്ചാശക്തിയും

Wednesday, May 27, 2015

ഉറക്കം കെടുത്തിയ ദിനങ്ങളെ നിങ്ങള്ക്ക് വിട എന്നൊക്കെ പറഞ്ഞത്
 വെറുതെ ആയി . ശരിക്കും ഉറക്കം  കെട്ടതു തെയ്യം ഉറഞ്ഞു തുള്ളിയത് കണ്ടപോഴാ...ആവൊ അത് എന്നാണെന്ന് പോലും ഓര്ക്കുന്നില്ല.പക്ഷെ ഒന്നറിയാം അന്ന് ഉറങ്ങിയിട്ടില്ല. 
പട്ടിണിയും  അനാഥത്വവും  അലട്ടിയിരുന്നു എന്നെ പക്ഷെ
ഇന്നലെ ഞാൻ നന്നായി ഉറങ്ങി
വെളിച്ചത്തിനായി സുഭദ്രയുടെ വീടിലെ തൂക്കുവിളക്കും
പശി അടക്കാൻ ദാമുവിറെ വീടിലെ ചൂടുള്ള  കഞ്ഞിയും പപടവും കൂടി കുശാലായി അത്താഴം
പിന്നെ അന്തികൂട്ടിനു കിട്ടിയ ചാവാലി പട്ടിയുടെ കുരയുംകേട്ടു
സുഗമായി ഉറങ്ങി.
 ലോകത്തിൽ ആരും ഇത്രെയും സമാധാനമായും ഉറങ്ങി കാണില്ല

Wednesday, December 31, 2014

ഒരികൽ ആ കണ്ണിലെ തീക്കനൽ പതുക്കെ കെട്ടു
അന്ന് കൂട്ടം കൂടിനിന്നവർ അറിഞ്ഞു കെട്ടതു തീകനൽ മാത്രമല്ല
കൂടെ നിന്നവരുടെയും ആശകളും സ്വപ്നങ്ങളും ആയിരുന്നു എന്ന്. 

Wednesday, October 16, 2013

വെളിച്ചം ആര്ത്തിയോടെ ജനല്കൈവരികൽക്കിടയിലൂടെ പാഞ്ഞടുത്തപ്പോൾ കണ്ടത് 
വിഴുപ്പുഭാണ്ടന്റെ വിലപോലും ഇല്ലാതെ കാലത്തിന്റെ ചവിട്ടുകുട്ടയിൽ നിന്ന്പോലും ഉപേഷിക്കപെട്ട തിളക്കം നഷ്ടപെട്ട ഒരു നിധിയെ ..



ആകാശത്തിന്റെ മണമുള്ള ഒരു കുഞ്ഞു നക്ഷത്രം
വെളിച്ചം നഷ്ട്ടപെട്ട് രാത്രി  ഭൂമിയില്ൽ  പതിച്ചു
പിന്നീട് ഇരുട്ടിൽ ആരുടെയോ കാലൊച്ചക്കായി
ഭൂമിയുടെ മാറിൽ പ്രതീക്ഷയോടെ  പറ്റിക്കിടന്നു 

Tuesday, October 1, 2013

ഫ്ലറ്റിനു പുറത്ത്

















നെയ്‌ ചോറിന്റെയും ഇറച്ചിക്കറി യുടെയും പാത്രം തുറന്നപ്പോൾ
മണത്തറിഞ്ഞു ഫ്ലാറ്റിനു താഴെ ഒട്ടിയ വയറും എല്ലുന്തിയ നെഞ്ചുമായി
ഒരു ഇരുകളിയും കൂടെ നാൽകാലിയും സ്ഥാനം പിടിച്ചു
മനുഷ്യന് പിറകെ പട്ടി പട്ടിക്ക് മുൻപിൽ മനുഷ്യൻ
ഇറച്ചി പാത്രത്തിലെ പകുതിയും നെയ്ച്ചോറിന്റെ മുക്കാലും
മടുപ്പുമൂലം ജനലിലൂടെ ഫ്ലാറ്റിനു പുറത്തേക്കു വർഷിക്കപെട്ടു
ഇനി ഞൊട്ടി ഞൊലയാൻ അല്പ്പം ഐസ് ക്രീമും ചോകലേട്ടും മാത്രം
പുറത്തു എല്ലുന്തിയ ഇരുകാലിയും നാൽകാലിയും
മനുഷ്യന് പിറകെ പട്ടി പട്ടിക്ക് മുൻപിൽ മനുഷ്യൻ '
അവർ  ജനലിലൂടെ ഫ്ലറ്റിനു പുറത്തേക്കു  വർഷിച്ച
സുഭിക്ഷ മഴയ്ക്ക് ആകാശം നോക്കി നന്ദി പറഞ്ഞു