പൂര്‍ണ വളര്‍ച്ചയെത്താത്ത എഴുതപ്പെടാത്ത അക്ഷരങ്ങള്‍ ആശയങ്ങളുടെ നെടുംതൂണുകള്‍ സ്വയം നിര്‍മ്മിച്ച് ,ഗര്‍ഭത്തില്‍ വെളിച്ചം കാത്ത് കാതുകള്‍ കൂര്‍പ്പിച് ഒരു പിറവിക്കായി കാത്തു കിടക്കുന്നു ഇവിടെ!
Tuesday, January 8, 2013
പകലും രാത്രിയും മാറിമാറി വന്നു..വിറകു പുരയുടെ പുറകില്‍ തള്ളിയ ആട്ടുകല്ലില്‍ കൊതുക് തറവാടാക്കി മാറ്റിയിരുന്നു.അവര്‍ അവിടെ പട്ടിണി കൂടാതെ..വസിക്കുന്നു.പലതരം രക്ത ഗ്രൂപുകളുടെ രുചി അറിഞ്ഞു കൊണ്ട് അവരുടെ കുഞ്ഞുങ്ങള്‍ വളരുന്നു ..കൊച്ചു കൊച്ചു ചിറകുകള്‍ വീശി മൂളിപാടും പാടി പരന്നുല്ലസിക്കുന്നു..ഇടക്ക് ഞാന്‍ എന്‍ന്‍റെ കയ്തണ്ട അവര്‍ക്ക് മുമ്പിലേക്ക് നീട്ടും ..എനിട്ട് പതുകെ പറയും
"വേഗം സൂചി വെച്ചു പഷേ നിച് വേനിക്കരുതെ..."
അങ്ങനെ പതുകെ കൊതുക് കുട്ടന്മാര്‍ ആ സിറിഞ്ച് നിറക്കും ...പിന്നെ പാടു പാടി പറക്കും.. അങ്ങനെ ഇരിക്കെയാണ് മുന്സിപളിടിയില്‍ നിന്നും ഒരു യന്ത്രം കൊണ്ട് ഒരു മാമ്മന്‍ വന്നത് .സ്കൂള്‍ ബാഗു പോലെ ഒരു കുത്രാണ്ടം പുറകില്‍ തൂക്കി ..ഡോക്ടര്‍ മാമനെ പോലെ മുഖം മൂടി ഒക്കെ വച്ചു ആ മാമന്‍ ശീ ശീ എന്നൂ സ്പ്രേ അടിച്ചു പൊയീ ..പാവം കൊതുക് കുട്ടികള്‍. അങ്ങനെ പിറ്റേ ദിവസം മുതല്‍ ഞാന്‍ റേഡിയോയിലെ പട്ടു കേട്ട് ഉറങ്ങാന്‍ പഠിച്ചു..
Subscribe to:
Post Comments (Atom)
No comments:
Post a Comment