Friday, January 11, 2013


പഴയതും പുതിയതും

ഒരു മേശക്ക് ഇരുവശവും അവര്‍ ഇരുന്നു
ചുവന്നു തുടുത്ത അവളുടെ കവിളുകളും അഗ്നിപാറുന്ന കണ്ണുകളും
അവളുടെ മുറിഞ്ഞ ഹൃദയത്തില്‍ നിന്നും വാക്കുകള്‍ അണപൊട്ടി ഒഴുകി പോയതും
 അന്ധകാരത്താല്‍ അയാള്‍ക്ക് കാണാന്‍ സാധിച്ചില്ല
അപ്പോഴേക്കും ; അയാള്‍ തന്റെ പുതിയ മുറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിരുന്നു

എന്റെ പ്രണയത്തില്‍ പൂവിട്ടത് പനീര്‍ പൂക്കളല്ല
ചുവന്ന ചെമ്പരത്തി പൂക്കളായിരുന്നു
അതിന്റെ അഞ്ചിതളുകളും  എന്റെ പഞ്ചേന്ദ്രിയങ്ങളായി
ചുവന്ന നിറം എന്റെ ഹൃദയതുടുപ്പുകലായി
ഒടുവില്‍  അതല്‍ ഞാന്‍ കണ്ടെത്തി
എന്റെ പ്രണയത്തിന്റെ ജീവന്‍

Tuesday, January 8, 2013


പകലും രാത്രിയും മാറിമാറി വന്നു..വിറകു പുരയുടെ പുറകില്‍ തള്ളിയ ആട്ടുകല്ലില്‍ കൊതുക് തറവാടാക്കി മാറ്റിയിരുന്നു.അവര്‍ അവിടെ പട്ടിണി കൂടാതെ..വസിക്കുന്നു.പലതരം രക്ത ഗ്രൂപുകളുടെ രുചി അറിഞ്ഞു കൊണ്ട് അവരുടെ കുഞ്ഞുങ്ങള്‍ വളരുന്നു ..കൊച്ചു കൊച്ചു ചിറകുകള്‍ വീശി മൂളിപാടും പാടി പരന്നുല്ലസിക്കുന്നു..ഇടക്ക്   ഞാന്‍  എന്‍ന്‍റെ കയ്തണ്ട അവര്‍ക്ക് മുമ്പിലേക്ക് നീട്ടും ..എനിട്ട്‌ പതുകെ പറയും
"വേഗം സൂചി വെച്ചു പഷേ നിച് വേനിക്കരുതെ..."
അങ്ങനെ പതുകെ കൊതുക് കുട്ടന്മാര്‍ ആ സിറിഞ്ച് നിറക്കും ...പിന്നെ പാടു പാടി പറക്കും..  അങ്ങനെ ഇരിക്കെയാണ് മുന്സിപളിടിയില്‍ നിന്നും ഒരു യന്ത്രം  കൊണ്ട് ഒരു മാമ്മന്‍ വന്നത് .സ്കൂള്‍ ബാഗു പോലെ ഒരു കുത്രാണ്ടം പുറകില്‍ തൂക്കി ..ഡോക്ടര്‍ മാമനെ പോലെ മുഖം മൂടി ഒക്കെ വച്ചു ആ മാമന്‍ ശീ ശീ എന്നൂ സ്പ്രേ അടിച്ചു പൊയീ ..പാവം കൊതുക് കുട്ടികള്‍. അങ്ങനെ പിറ്റേ ദിവസം മുതല്‍ ഞാന്‍ റേഡിയോയിലെ പട്ടു കേട്ട്  ഉറങ്ങാന്‍ പഠിച്ചു..
ഞാന്‍ സ്ത്രീ
ഞാന്‍ അമ്മയാണ് നിനക്ക് ജന്മം തന്നവള്‍ 
ഞാന്‍ മകളാണ് നിങ്ങള്‍ വളര്‍ത്തേണ്ട മകള്‍ 
ഞാന്‍ സഹോദരിയാണ് നിങ്ങള്‍ സംരക്ഷിക്കേണ്ടവള്‍
ജ്വാലയാണ് ഞാന്‍ സ്ത്രീത്വത്തിന്റെ ജ്വാല 
അഗ്നിയാണ് ഞാന്‍ ആളി കത്തുന അഗ്നി 
ഒരു കാറ്റിനും കേടുത്താനാഗാത്ത അഗ്നി
ജോതിയാണ് ഞാന്‍ ചെറുത്തുനില്‍പ്പിന്റെ ജ്യോതി
അണയാതെ കാക്കാന്‍ കൂട്ടിരിക്കണേ നിങ്ങള്‍

ദി ഗന്ധർവൻ ഇഫക്റ്റ് 

തൊടിയില്‍ എവിടെയോ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നു
മൂക്കുപോത്താനാവാതെ നടക്കാനാവില്ല
ഒരിക്കല്‍ ആ ദുര്‍ഗന്ധം എന്റെ അറയ്ക്കുള്ളില്‍ അനുവാദമില്ലാതെ കയറി കൂടീ
അറിയാതെ ഞാനുമാ ഉന്മാദത്തില്‍ അലിഞ്ഞു
മദിപ്പിക്കുന്ന ആ ദുര്‍ഗന്ധത്തിന്റെ ലഹരിയില്‍
എല്ലാം മറന്നു ഞാന്‍ ആ അറയ്ക്കുള്ളില്‍ പാറി നടന്നു; ഒരു ചിത്രശലഭത്തെ പോലെ
ഒരിക്കല്‍ ഹൃദയം കീറിമുറിക്കുന്ന വേദന നല്‍കി
പതിയെ ആ ദുര്‍ഗന്ധം എന്നെ വിട്ടകന്നു
അന്ന് എന്റെ കണ്ണുകളിലെ ഉന്മാദത്തിന്റെ തിരി അണഞ്ഞു
പിന്നീട് ആ അറയ്ക്കുള്ളില്‍ വിരിഞ്ഞ
ചിത്രശലഭങ്ങല്‍ക്കെല്ലാം വര്‍ണ്ണം നഷ്ട്ടപെട്ടിരുന്നു

ഒരു പുത്തന്‍ കൂട് കൂട്ടുന്ന തിരക്കിലായിരുന്നു നമ്മള്‍ 
ഒരിക്കല്‍ ചുള്ളികമ്പുകള്‍ തേടിപോയ നിന്നെ ഞാന്‍ കണ്ടില്ല
വളരെ നാളുകള്‍ക്കു ശേഷം അമ്പലപറമ്പിലെ ആല്‍മരത്തില്‍
തൂങ്ങി കിടക്കുന്ന കൂട്ടില്‍ ഞാന്‍ കണ്ടു 
നീ മുട്ടയിട്ടു വളര്‍ത്തിയ എന്‍റെ കുഞ്ഞുങ്ങളെ!
കാന്‍വാസ് 

എന്റെറ മുന്നിലെ ചിത്രകാരന്‍ നീ ആയിരുന്നു
നിനക്ക് മുന്നിലെ കാന്‍വാസ് ആകാശവും!
ആ ആകാശം എന്റെ ഹൃദയം ആണ് എന്ന് നീ അറിഞ്ഞില്ല
നീ അവടെ ചിത്രങ്ങള്‍ വരച്ചു
എന്റെട ഹൃദയം മുറിഞ്ഞു രക്തം വരുന്നത് കണ്ടു നീ ചിരിച്ചു
കാരണം ; നിനക്ക് ഇഷ്ടം ചുവന്ന സൂര്യനും ആകാശവും ആയിരുന്നു..
പക്ഷെ അത് ഒരിക്കലും എന്റെ ഹൃദയമാണെന്ന് നീ തിരിച്ചറിഞ്ഞില്ല
ഒരിക്കല്‍ നീ വരച്ച ചെമ്പനീര്‍ പൂക്കള്‍ അവള്ക്കായി നീട്ടി
പക്ഷെ അതിനു ചുവപ്പ് നിറം നഷ്ടപെട്ടിരുന്നു!
നിറങ്ങള്‍ ഇല്ലാത്ത ലോകം നിനക്കു അപരിചിതം ആയിരുന്നൂ
അപരിചിതമായ ലോകത്ത് അപരിചിതരായി നമ്മള്‍ തുടര്ന്നു
പിന്നീടു കാന്‍വാസില്‍ നീ വരച്ച ചിത്രങ്ങള്‍ക്കെല്ലാം നിറങ്ങള്‍ നഷ്ടപെട്ടുകൊണ്ടിരുന്നു
അതിന്റെകാരണം ഒരിക്കലും നീ തിരക്കിയില്ല .........
നീ എനിക്ക് ഇന്നിന്‍റെ ശക്തിയും നാളെയുടെ പ്രതീക്ഷയും ആയിരുന്നു 
ഒരിക്കലും വേര്പിരിയില്ല എന്നത് എന്‍റെ വിശ്വാസവും 
എന്നിട്ടും മരണത്തിന്റെ അലയൊലി നീ കേട്ടപ്പോള്‍ ഒന്നും മൊഴിയാതെ 
ഒരു കുമ്പിള്‍ തുമ്പ പൂക്കള്‍ നീ എന്‍റെ ഹൃദയത്തില്‍ വാരിയെറിഞ്ഞു 
എനിക്ക് പ്രിയപ്പെട്ട തുമ്പപൂക്കള്‍ .......
കാലം എന്ത് എന്ന് അറിയാതിരുന്ന ഞാന്‍
അത് ഒരു നനുത്ത മഴയായി നിന്ന് കൊണ്ടു
അന്ന് നീ വേണ്ചിറകുള്ള മേഘത്തെ കണ്ടപ്പോള്‍
യാത്ര പോലും ചോദിക്കാതെ പതുക്കെ പറന്നകന്നു
നമുക്ക് ഇടയില്‍ എന്താണെന്നു സംഭവിച്ചതെന്ന് നാം മനസ്സിലാക്കിയോ
ഒരു പക്ഷെ അറിഞ്ഞിട്ടും നാം ഇരുവരും നടിക്കുകയാണോ.....
ഒരുതരത്തില്‍ നടനമല്ലേ നമ്മുടെ ഈ ജീവിതം .....
നിഴല്‍ ചിത്രങ്ങള്‍ ആയിരുന്നു നാം
എവടെ വച്ചാണ് നാം പരിച്ചയപെട്ടത്‌ എന്ന് അറിയില്ല !
നിന്നോടോപം എന്നും ഞാന്‍ ഉണ്ടായിരുന്നു ..
നീ അത് അറിഞ്ഞിരുന്നുവോ?
നിനക്കും എനിക്കും എന്നും പറയാനുള്ളത് ഒന്നായിരുന്നു....
പക്ഷെ ഒരിക്കല്‍ വെട്ടം വെടിഞ്ഞപോള്‍ 
ഇരുളില്‍ നീ എന്നെ തനിച്ചാക്കി അകന്നു....

Monday, January 7, 2013

ചോദ്യം ?

എന്റെ പ്രതിഷേധങ്ങളെ എല്ലാം  ഒരു പുഞ്ചിരിയില്‍ ഒതുക്കി  നീ മൌനമായി ഇരുന്നു
എന്റെ  ചിന്തകളെ ഭ്രാന്തമാക്കും വിധം
മൌനത്തിന്റെ  കെട്ടുപാടുകള്‍ വേര്‍പെടുത്തി എന്ന് നീ എന്നെ സ്വതന്ത്രമാക്കും?